മുതിര്‍ന്ന നടനും സംവിധായകനും കമല്‍ഹാസന്റെ സഹോദരനുമായ ചാരുഹാസന്‍ ആശുപത്രിയില്‍. മകളായ നടി സുഹാസിനിയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്. ദീപാവലിയുടെ തലേദിവസം രാത്രി ചാരുഹാസന്‍ വീണിരുന്നു. ഇതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ ചാരുഹാസനൊപ്പം ആശുപത്രിയിൽ നില്‍ക്കുന്ന ചിത്രവും സുഹാസിനി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സര്‍ജറി വേണ്ടിവരുമെന്നാണ് സുഹാസിനി പറയുന്നത്. “ദീപാവലിയുടെ തലേന്ന് ഒന്ന് വീണു, അങ്ങനെ ഞങ്ങളുടെ ദീപാവലി ആശുപത്രിയിലായി. ഒരു സര്‍ജറിക്ക് തയ്യാറെടുക്കുകയാണ്” എന്നാണ് സുഹാസിനി കുറിച്ചത്.