World

‘ഞങ്ങളുണ്ട് കൂടെ’ പാലസ്തീന്‍ ജനതയ്ക്കായി ഇന്ത്യ 30 ടണ്‍ മെഡിക്കല്‍ വസ്തുക്കളും ഭക്ഷണ സാധനങ്ങളും അയച്ചു

ന്യൂഡല്‍ഹി: ഗാസ യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്ന പാലസ്തീന്‍ ജനതയ്ക്ക് വലിയ സഹായവുമായി ഇന്ത്യ. 30 ടണ്‍ മെഡിക്കല്‍ അവശ്യ വസ്തുക്കളാണ് ഇന്ത്യ പാലസ്തീനിലേയ്ക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ പിന്തുണ വീണ്ടും ഉറപ്പിക്കുകയാണ് ഇന്ത്യ. കഴിഞ്ഞയാഴ്ച്ചയാണ് ഇന്ത്യ 30 ടണ്‍ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടുന്ന യുഎന്‍ആര്‍ഡബ്ല്യുഎ വഴി ഇന്ത്യ ഫലസ്തീനിലെ ജനങ്ങള്‍ക്ക് സഹായം നല്‍കിയത്.

അവശ്യ മരുന്നുകളും ശസ്ത്രക്രിയാ സാമഗ്രികളും, ഡെന്റല്‍ ഉല്‍പ്പന്നങ്ങള്‍, ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നുകള്‍ എന്നിവ യാണ് അയച്ചത്. 30 ടണ്‍ മരുന്നുകള്‍ക്കൊപ്പം ഭക്ഷണസാധനങ്ങളും ഉള്‍പ്പെടുന്നു. പാലസ്തീനിലേയ്ക്ക് ആദ്യഘട്ട സഹായമാണ് ഇന്ത്യ നിലവില്‍ നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഭീകരമായ ഭീകരാക്രമണത്തെ അപലപിക്കുകയും ഗാസയിലെ മോശമായ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത ആദ്യത്തെ ആഗോള നേതാക്കളില്‍ ഒരാളായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി മോദി. ജൂലൈയില്‍, 2024-25 വര്‍ഷത്തേക്കുള്ള ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് ഇന്ത്യ 2.5 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായവും നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *