അമിതവണ്ണമുള്ള സ്ത്രീകള്‍ സൂക്ഷിക്കുക, നിങ്ങള്‍ക്ക് സ്താനാര്‍ബുദം വരാന്‍ സാധ്യത കൂടുതല്‍

സ്താനാര്‍ബുദം സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന ക്യാന്‍സറാണ്. ദിനം പ്രതി സ്താനാര്‍ബുദ ബാധിതരുടെ എണ്ണം കൂടുകയെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആര്‍ത്തവ വിരാമത്തിന് മുന്‍പും ശേഷവുമെല്ലാം സ്ത്രീകള്‍ക്ക് സ്താനാര്‍ബുദം ഉണ്ടാകും. സാധാരണയായി പൊണ്ണത്തടി കൂടുതലുള്ള സ്ത്രീകളിലാണ് സ്താനാര്‍ബുദം സാധ്യത കൂടുതലെന്ന് പല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സമീകൃതവുമായ ഭക്ഷണക്രമം നിലനിര്‍ത്തേണ്ടത് നല്ല ആരോഗ്യത്തിന് അത്യാവശ്യമാണ്. ജങ്ക് ഫുഡ്, പഞ്ചസാര കലര്‍ന്ന പാനീയങ്ങള്‍, ഉയര്‍ന്ന കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം പൂര്‍ണ്ണമായോ ഭാഗികമായോ കുറയ്ക്കണം, മാത്രമല്ല, ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആരോഗ്യത്തെ പൂര്‍ണ്ണമാക്കാന്‍ വ്യായാമം അത്യാവിശ്യമാണ്. നല്ല വ്യായാമം സ്താനാര്‍ബുധ സാധ്യത കുറയ്ക്കുന്നു.

നടത്തം, നീന്തല്‍, അല്ലെങ്കില്‍ സൈക്ലിംഗ് എന്നിവ പോലുള്ള വ്യായാമം ദിവസേന ചെയ്യുന്നത് പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും. പുകവലി, മദ്യപാനം എന്നിവയും സ്താനാര്‍ബുദ സാധ്യത കൂട്ടുന്നു. ഹോര്‍മോണ്‍ അളവുകള്‍ പരിശോധിക്കുന്നത് നല്ലതാണ്. ഈസ്ട്രജന്‍ പോലുള്ള ചില ഹോര്‍മോണുകള്‍ സ്തനാര്‍ബുദം വരാനുള്ള നിങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും.ഇടയ്ക്ക് ഇത്തരം പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. മാത്രമല്ല, സ്വയം പരിശോധനയും വളരെ നല്ലതാണ്. സംശയമുണ്ടെങ്കില്‍ എത്രയും വേഗം നിങ്ങളുടെ ഡോക്ടറുമായി സംശയ ദുരീകരണം നടത്തുകയും മാമോഗ്രാം പോലുള്ള പരിശോധനകള്‍ നടത്തുകയും ചെയ്യുന്നത് നല്ലതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments