
തിരുപ്പൂര്‍: സ്വത്ത് തര്‍ക്കത്തിന്‍രെ പേരില്‍ മകനെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ ഗുഡിമംഗലത്താണ് ഈ സംഭവം ഉണ്ടായത്. സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട യുവാവ് അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മ പൊന്നുത്തായിയും സഹോദരിയും അവരുടെ ഭര്‍ത്താവും ചേര്‍ന്നാണ് ശിവകുമാറിനെ (37) കൊലപ്പെടുത്തിയത്.12 വര്‍ഷം മുന്‍പായിരുന്നു ശിവകുമാറിന്റെ പിതാവ് വേലുസ്വാമി മരണപ്പെട്ടത്. വേലുസ്വാമിക്ക് അഞ്ച് ഏക്കര്‍ കൃഷിഭൂമി ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം അതിന്റെ പട്ടയം പൊന്നുത്തായിക്ക് കൈമാറി.
കടുത്ത മദ്യപാനിയായിരുന്ന ശിവകുമാര്‍ കുടുംബ സ്വത്തിന്റെ ഭാഗം ആവശ്യപ്പെട്ട് അമ്മയോടും സഹോദരിയോടും നിരന്തരം വഴക്കുണ്ടാക്കുണ്ടാക്കുമായിരുന്നു. അഞ്ചേക്കര്‍ സ്ഥലം തനിക്ക് വേണമെന്ന് പല തവണ പറഞ്ഞിരുന്നു. ഇതോടെയാണ് ശിവകുമാറിന്‍രെ ശല്യം ഒഴിവാക്കാന്‍ കുടുംബം തീരുമാനിച്ചത്. സംഭവത്തില്‍ പൊന്നുത്തായി, സഹോദരി തിലഗവതി, ഭര്‍ത്താവ്് മൂര്‍ത്തി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 18നാണ് ശിവകുമാറിനെ കൃഷിയിടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന മകന്‍ ആത്മഹത്യ ചെയ്തതാണെന്ന് കുടുംബം ആദ്യം പോലീസുള്‍പ്പടെയുള്ളവരോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരുന്നു. ശിവകുമാറിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റതാണെന്ന് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് ആത്മഹത്യ കൊലപാതകമായി മാറിയത്.