രാജ്യം കടക്കെണിയില്‍, മാലിദ്വീപിനെ രക്ഷിക്കാന്‍ മന്ത്രിമാരടക്കം 225 രാഷ്ട്രീയ നേതാക്കളെ പുറത്താക്കി മുഹമ്മദ് മുയിസു

കഴിഞ്ഞ വര്‍ഷം മുയിസു അധികാരത്തില്‍ കയറിപ്പോള്‍ നിയമിച്ച മന്ത്രിമാരടക്കമാണ് പുറത്തായിരിക്കുന്നത്.

മാലിദ്വീപ്: രാജ്യം കടക്കെണിയിലായതിനാല്‍ ചെലവ് കുറയ്ക്കാന്‍ മുന്‍ കരുതല്‍ നടപടികളുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. അതിനായി തന്‍രെ സര്‍ക്കാരിലെ മന്ത്രിമാരെ ഉള്‍പ്പടെ പുരത്താക്കിയിരിക്കുകയാണ് മുയിസു. രാജ്യം സാമ്പത്തികമായി ഏറെ താഴ്ന്ന ലെവലിലേയ്ക്ക് എത്തിയിരിക്കുകയാണെന്നാണ് ഇതിലൂടെ മനസിലാകുന്നത്. സഞ്ചാരികള്‍ക്ക് എന്നും കൗതുകമുണര്‍ത്തുന്ന നിരവധി പവിഴപ്പുറ്റുകളുള്ള മാലിദ്വീപ് എന്ന കൊച്ചുരാജ്യം സാമ്പത്തിക ചുഴിയില്‍ അകപ്പെട്ടതിന്‍രെ കാരണം വ്യക്തമല്ലെന്നും തങ്ങളുടെ സാമ്പത്തിക നില താല്‍ക്കാലികം മാത്രമാണെന്നും മുയിസും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മുയിസു അധികാരത്തില്‍ കയറിപ്പോള്‍ നിയമിച്ച മന്ത്രിമാരടക്കമാണ് പുറത്തായിരിക്കുന്നത്. ഏഴ് സംസ്ഥാന മന്ത്രിമാരും 43 ഉപമന്ത്രിമാരും 178 രാഷ്ട്രീയ ഡയറക്ടര്‍മാരും ഉള്‍പ്പെടെ 225 രാഷ്ട്രീയ നേതാക്കളാണ് പുറത്തായത്. രാഷ്ട്രീയ നിയമനങ്ങളിലെ ഈ കൂട്ട പുറത്താക്കലിലൂടെ ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പൊതു ഫണ്ടുകള്‍ കൂടുതല്‍ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുന്നതിനും സാധിക്കുമെന്നാണ് മുയിസുവിന്റെ അവകാശ വാദം. ചൈനയും ഇന്ത്യയുമാണ് മാലിദ്വീപിന് ഏറ്റവും വലിയ വായ്പ നല്‍കുന്ന രാജ്യങ്ങള്‍.

അതിനാല്‍ തന്നെ നിരവധി സഹായങ്ങള്‍ ഇന്ത്യയും ചൈനയും നല്‍കിയിട്ടുമുണ്ട്. ഈ മാസം ന്യൂ ഡല്‍ഹിയില്‍ മുയിസുവിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്യുകയും സാമ്പത്തിക സഹായം ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. മാലിദ്വീപിന്റെ വിദേശ കടം 3.37 ബില്യണ്‍ ഡോളറാണ്, ഇത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 45 ശതമാനത്തിന് തുല്യമാണ്. കൂട്ട പുറത്താക്കല്‍ രാജ്യത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റുമെന്ന പ്രതീക്ഷയിലാണ് മുയിസു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments