
പാലക്കാട് : കോൺഗ്രസിൽ കല്ലുകടിയാണെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനറായ പി. സരിൻ. സിവിൽ സർവിസിൽ നിന്ന് ജോലി രാജിവെച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിയ ആളാണ് താനെന്നും നാടിന്‍റെ നന്മക്കായി പ്രവർത്തിക്കുമെന്നും പി സരിൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കള്ളപ്രചാരങ്ങൾ ആരും നടത്തരുത്. പൊതുപ്രവർത്തനത്തിന് വേണ്ടിയാണ് സിവിൽ സർവീസ് രാജി വച്ചത്. ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും താൻ പുറത്തിറങ്ങിയിട്ടില്ലെന്ന് പി സരിൻ വ്യക്തമാക്കി. ഇങ്ങനെയാണ് കോൺഗ്രസുകാർ എന്ന് നിങ്ങൾ കരുതിയോ ? കോൺഗ്രസിന്‍റെ ഉള്ളിൽ ലയിച്ചുചേർന്നിരിക്കുന്ന ചില മൂല്യങ്ങളിൽ തനിക്ക് ഇന്നും വിശ്വാസമുണ്ടെന്നും പി സരിൻ കൂട്ടിച്ചേർത്തു.