തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് യുവാവ് ഭീഷണി സന്ദേശം അയച്ചത്.
ഡല്‍ഹി: ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞാ ചെയ്യാനിരിക്കുന്ന നയാബ് സിംഗ് സൈനിക്ക് ‘വധഭീഷണി’. വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് ഒരു യുവാവ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി സന്ദേശമയച്ചത്. സംഭവത്തില്‍ അജ്മീര്‍ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് യുവാവ് ഭീഷണി സന്ദേശം അയച്ചത്. ഒക്ടോബര്‍ എട്ടിനാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഈ സന്ദേശമെത്തിയത്.
ജിന്ദ് ജില്ലയിലെ ദേവേരാര്‍ പ്രദേശവാസിയാണ് പ്രതി അജ്മീര്‍. വാട്‌സാപ്പ് സന്ദേശം പോലീസിന് ലഭിച്ചതോടെ പ്രതിയെ പിടിക്കാന്‍ നീക്കം തുടങ്ങിയിരുന്നുവെന്ന് ജിന്ദ് പോലീസ് സൂപ്രണ്ട് സുമിത് കുമാര്‍ പറഞ്ഞു. ഒക്ടോബര്‍ 17നാണ് ഹരിയാനയില്‍ നയാബ് സത്യ പ്രതിജ്ഞ ചെയ്യുന്നത്.