പറഞ്ഞത് അനുസരിച്ചില്ല, പത്തുവയസുകാരിയെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ച പിതാവ് അറസ്റ്റില്‍

ബന്ദ: പറയുന്നത് അനുസരിക്കാത്തതിന് മകളെ ക്രൂരമായി മര്‍ദിച്ച് പിതാവ്. ഉത്തര്‍ പ്രദേശിലെ ലളിത്പൂര്‍ ജില്ലയിലാണ് പത്തുവയസുള്ള പെണ്‍കുട്ടി പിതാവിന്റെ ക്രൂര മര്‍ദനത്തിനിരയായത്. ലളിത് പൂര്‍ പ്രദേശവാസിയായ ഗോവിന്ദ് റായ് റൈക്വാര്‍ ആണ് പത്തുവയസുകാരിയായ മകളെ അനുസരിച്ചില്ലെന്ന കാരണത്താല്‍ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചത്. മകളെ കയറുപയോഗിച്ച് കെട്ടിയിട്ട് തലകീഴായി കിടത്തി വടി കൊണ്ട് ദേഹാമാസകലം പിതാവ് തല്ലുകയായിരുന്നു.

സംഭവത്തിന്‍രെ വീഡിയോ ആരോ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ചെയ്തതോടെ അത് വൈറലാവുകയും പ്രതിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണ നടത്തുമെന്ന് ബാര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) രാജാ ദിനേഷ് സിംഗ് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments