രത്തന്‍ ടാറ്റ അദ്ദേഹത്തിന്റെ ബിസിനസ്സ് മിടുക്ക് കൊണ്ട് മാത്രമല്ല, സ്വഭാവ മൂല്യങ്ങളാലും ഓര്‍മ്മിക്കപ്പെടുന്ന വ്യക്തിയാണ്.
മുംബൈ: വലിയ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പെടുത്തപ്പോഴും സഹ ജീവികളോട് കരുണ കാട്ടിയ മനുഷ്യ സ്‌നേഹി. സമ്പാദിച്ചു കൂട്ടലല്ല മറിച്ച് തന്‍രെ സമ്പാദ്യത്തില്‍ നിന്ന് വലിയ ഒരു പങ്ക് രോഗികള്‍ക്കും അനാഥര്‍ക്കുമായി മാറ്റിവെച്ച നന്മയുള്ള വ്യക്തി. ബിസിനസില്‍ കുറുക്കവഴികളോ ചതികളോ ശീലമാക്കാതെ സത്യത്തിന് മേല്‍ മാത്രം സഞ്ചരിച്ച രത്തന്‍ ടാറ്റയെന്ന ലെജന്‍ഡിന്‍രെ മരണം ഇന്ത്യക്ക് വലിയ നഷ്ടം തന്നെയാണ്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. പല മേഖലകലില്‍ നിന്നും ഇന്ത്യ കണ്ട മഹനീയ വ്യക്തിത്വത്തിന് ആദരാഞജ്‌ലികള്‍ അര്‍പ്പിക്കുകയാണ്. നിരവധി പേരുടെ കണ്ണീരൊപ്പിയ ദൈവം ഇന്നില്ല.
ഇന്ത്യയെ മറ്റ് രാജ്യങ്ങളോടൊത്ത് വളര്‍ത്തിയെടുക്കാന്‍ കാരണക്കാരനായ വ്യക്തി ഇന്നില്ല. സാധാരണ ജനത്തിനും കാറും ബ്രാന്‍ഡഡ് വസ്ത്രങ്ങളും വാങ്ങാമെന്ന് തന്‍രെ ടാറ്റാ നാനോ കൊണ്ടും സുഡിയോ കൊണ്ടും കാട്ടിത്തന്ന ലെജന്‍ഡ് ഇന്ത്യയുടെ മുഴുവന്‍ സ്‌നേഹം കൊണ്ടാണ് പോകുന്നത്. അദ്ദേഹം ജീവിക്കുന്നത് ഓരോ സാധാരണക്കാരന്‍രെയും ഹൃദയങ്ങളിലാണ്.
ഇപ്പോഴിതാ അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ഭാരത് രത്ന’ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായുള്ള പ്രമേയം മഹാരാഷ്ട്ര മന്ത്രിസഭ വ്യാഴാഴ്ച പാസാക്കി. ബുധനാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയില്‍ അന്തരിച്ച വ്യവസായ പ്രമുഖന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ആദരാഞ്ജലി അര്‍പ്പിച്ചു.
രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ബഹുമതിയായ പത്മവിഭൂഷണ്‍ ടാറ്റയ്ക്ക് ലഭിച്ചിരുന്നു. രാജ്യത്തോടുള്ള സ്‌നേഹവും സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള സത്യസന്ധമായ വികാരങ്ങളും ആവശ്യമാണ്. രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. വ്യവസായ മേഖലയിലും സമൂഹത്തിന്റെ ഉന്നമനത്തിലും ടാറ്റയുടെ പങ്ക് നിസ്തുലമാണ്. എല്ലാ വെല്ലുവിളികളെയും അദ്ദേഹം നേരിട്ടു. ധാര്‍മ്മികത പാലിക്കല്‍, അച്ചടക്കത്തോടെയും ആത്മാര്‍ത്ഥതയോടെയും അദ്ദേഹം ബിസിനസ് ചെയ്തു.
രത്തന്‍ ടാറ്റയെ അദ്ദേഹത്തിന്റെ ബിസിനസ്സ് മിടുക്ക് കൊണ്ട് മാത്രമല്ല, സ്വഭാവ മൂല്യങ്ങളാലും ഓര്‍മ്മിക്കപ്പെടുന്ന വ്യക്തിയാണ്. ആഗോളതലത്തില്‍ ടാറ്റ ഗ്രൂപ്പിനും രാജ്യത്തിനും വേണ്ടി അദ്ദേഹം ഇടം നേടി. കൊവിഡ്-19 നെതിരായ പോരാട്ടത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,500 കോടി രൂപ സംഭാവന നല്‍കിയതിനും രത്തന്‍ ടാറ്റ എപ്പോഴും ഓര്‍മ്മിക്കപ്പെടും. കൊവിഡ് രോഗികള്‍ക്കായി ടാറ്റ ഗ്രൂപ്പിന്റെ എല്ലാ ഹോട്ടലുകളും ആ സമയത്ത് അദ്ദേഹം തുറന്നിരുന്നു. അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കണമെന്ന് ഞങ്ങളുടെ മാത്രമല്ല, ഓരോ ഇന്ത്യക്കാരന്‍രെയും ആവിശ്യമാണ്. അത് നടക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.