സൂപ്പർ ഹിറ്റ് ത്രില്ലർ സിനിമ ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നതായി റിപ്പോർട്ട്. സംവിധായകന്‍ ജീത്തു ജോസഫും നടന്‍ മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതായി ഒടിടി പ്ലേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ തന്നെ ഉണ്ടായേക്കും.
അതേസമയം, ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററിലെത്തുമെന്നുമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ. ദൃശ്യം 3യുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും ദൃശ്യം 3 നായി ആരാധകരെല്ലാം വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്. “ക്ലാസിക് ക്രിമിനൽ കമിംഗ് ബാക്ക്” എന്ന തലക്കെട്ടോടെയാണ് ആരാധകർ ദൃശ്യം 3 യുടെ വിശേഷങ്ങൾ ആരാധകർ പങ്കുവയ്ക്കുന്നത്.
ചിത്രം ഹൊറർ പടമാകുമോ ? ഇത്തവണയെങ്കിലും ജോർജ് കുട്ടി കുടുങ്ങുമോ എന്നാണ് ചിലർ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ചോദിക്കുന്നത്. ദൃശ്യം 2 വിന്റെ തിയറ്റർ എക്സ്പീരിയൻസ് നഷ്‌ടമായ ആരാധകർക്ക് മികച്ച ദൃശ്യ വിരുന്ന് തന്നെയാകും ദൃശ്യം 3 നൽകുക.