സയാറ്റിക്ക രോഗം നിങ്ങള്‍ക്കുണ്ടോ..? വേദന, ചികിത്സ, കാരണങ്ങൾ

ഇത് ഒരു കാലിലാണ് കൂടുതലും അനുഭവപ്പെടുക. വേദന, എരിച്ചിൽ, തരിപ്പ് അല്ലെങ്കിൽ ഒരു ഭാരമായോ അനുഭവപ്പെടാം

sciatica

ലോകത്തിലെ 90 ശതമാനം പേരും ജീവിതത്തിലെപ്പോഴെങ്കിലും നടുവേദന കൊണ്ട് ബുദ്ധിമുട്ടാറുണ്ട്. അമിത ഭാരം, തെറ്റായ ശരീരനില, പേശികൾക്കുണ്ടാകുന്ന ക്ഷതങ്ങൾ, എല്ലിനുണ്ടാകുന്ന ക്ഷയരോഗം, ജനിതക വൈകല്യങ്ങൾ മുതൽ മാരകമായ കാൻസർ വരെ ഇതിന് കാരണമാകാം. ജീവിത ശൈലിയിലെ മാറ്റങ്ങളും നടുവേദനക്ക് കാരണമാകുന്നു. നട്ടെല്ലിൻ്റെ ഘടനയിലുള്ള വ്യത്യാസങ്ങളും പരുക്കുകളും നടുവേദനയുണ്ടാക്കും. അതിൽ വളരെ സാധാരണമായി നടുവേദന വരുത്തുന്ന അവസ്ഥയാണ് സയാറ്റിക്ക (Sciatica/Sciatic neuritis)

സയാറ്റിക്കയുടെ വേദന

നമ്മുടെ നട്ടെല്ലിലൂടെ കടന്ന് പോകുന്ന സുഷുമ്ന നാഡിയിൽ നിന്ന് ശരീരഭാഗങ്ങളിലേക്ക് പോകുന്ന ഏറ്റവും വലുതും നീളമുള്ളതുമായ നാഡിയാണ് സയാറ്റിക് നാഡി. എല്ലിനും ഡിസ്കിനും ഇടയിലുള്ള ചെറിയ ദ്വാരത്തിലൂടെയാണ് നാഡീ വേരുകൾ ശരീരത്തിലേക്ക് ഇറങ്ങുന്നത്. നട്ടെല്ലിന്റെ താഴ്ഭാഗത്തുള്ള ഇത്തരത്തിലുള്ള അഞ്ച് നാഡീ വേരുകൾ(L4 to 53) ചേരുന്ന ഈ സയാറ്റിക് നാഡി പാദത്തിലെ വിരൽ വരെയുള്ള പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുകയും സ്പർശനശേഷി നൽകുകയും ചെയ്യുന്നു. ഈ സയാറ്റിക് നാഡീ വേരുകളിൽ ഉണ്ടാവുന്ന സമ്മർദ്ദമോ നീരോ മുറിവോ നട്ടെല്ലിൽ നിന്ന കാൽപാദം വരെയുള്ള വേദനയായി അനുഭവപ്പെടുന്നു. ഈ രോഗലക്ഷണത്തെയാണ് “സയാറ്റിക്ക’ എന്നറിയപ്പെടുന്നത്. കശേരുക്കൾക്ക് ഇടയിലുള്ള മൃദുലമായ ഡിസ്ക് വെളിയിലേക്ക് തള്ളി വരുമ്പോഴുണ്ടാകുന്ന സമ്മർദ്ദത്തിൽ നിന്നാണ് സയാറ്റിക്ക വേദന മിക്കപ്പോഴും രൂപപ്പെടുന്നത്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം ഇതേ വേദന എല്ലായിപ്പോഴും സയാറ്റിക്ക ആവണമെന്ന് നിർബന്ധമില്ല. നട്ടെ ല്ലിൽ നിന്ന് വരുന്ന പേശികളുടെ നീര്, കശേരുക്കൾ തമ്മിലുള്ള സന്ധികളുടെ തേയ്‌മാനം, നട്ടെല്ലിന് താഴെയുള്ള പേശി ആയ പിരിഫോർമിസ് പേശി, നാഡിയിൽ ഉണ്ടാകുന്ന സമ്മർദ്ദം. സാക്രോഇലിയാക് സന്ധിയിൽ (sa croiliacjoint) ഉണ്ടാക്കുന്ന രോഗങ്ങൾ എന്നിവ സയാറ്റിക്ക വേദനപോലെ അനുഭവപ്പെടാം.

വേദനയും തരിപ്പും

നട്ടെല്ലിൽ നിന്ന് കാൽപ്പാദം വരെയുള്ള ശരീരഭാഗത്തുണ്ടാകുന്ന ഏത് വേദനയും സയാറ്റിക്ക ആവാം. ഇത് ഒരു കാലിലാണ് കൂടുതലും അനുഭവപ്പെടുക. വേദന, എരിച്ചിൽ, തരിപ്പ് അല്ലെങ്കിൽ ഒരു ഭാരമായോ അനുഭവപ്പെടാം. രോഗത്തിൻ്റെ മൂർധന്യത്തിൽ കാലിന് ബലക്കുറവ് ഉണ്ടാകാറുണ്ട്. തുടക്കത്തിൽ ഒരു ചെറിയ വേദനയാവും. കൂടുതൽ ജോലി ചെയ്യുമ്പോൾ ഉദാഹരണത്തിന് ഭാരം എടുക്കുക, കുനിഞ്ഞ് നിന്നുള്ള ജോലികൾ ചെയ്യുക, കൂടുതൽ പടികൾ കയറുക തുടങ്ങിയ സാഹചര്യങ്ങളിൽ ലക്ഷണങ്ങൾ അമിതമാവാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കാലിലേക്ക് വേദനയോ തരിപ്പോ അനുഭവപ്പെടാം. ചിലരിൽ കാലിൽ ഇലക്ട്രിക് ഷോക്ക് അടിക്കുന്നത് പോലെ അനുഭവപ്പെടാറുണ്ട്. നടുവേദന സയാറ്റിക്ക ആണോ എന്ന് സംശയിച്ചാൽ ഓർത്തോപീഡിക് സർജൻ, സ്പൈൻ സർജൻ, ഫിസിയാട്രിസ്‌റ്റ് എന്നിവരെയാണ് രോഗി കാണേണ്ടത്. ന്യൂറോസർജനും ഇത് ചികിത്സിക്കാറുണ്ട്.

പ്രായവും രോഗവും

സയാറ്റിക്ക് കൂടുതൽ കാണുന്നത് പൊതുവേ 40 വയസ്സിന് ശേഷമാണ്. സ്ത്രീകളിൽ 30-മുതൽ 50 വയസ്സിനുള്ളിലും പുരുഷൻമാരിൽ 40 നും 60 നും ഇടയിലുമാണ് കൂടുതലായി ഈ രോഗാവസ്ഥ കാണുക. കുട്ടികളിൽ സയാറ്റിക്ക കാണുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. പ്രസവസമയത്ത് ഉണ്ടാകുന്ന നട്ടെല്ലിലെ പരിക്കുകൾ, കളികളിലും മറ്റ് ഏർപ്പെടുമ്പോഴുള്ള പരുക്കുകൾ എന്നിവ സയാറ്റിക്ക് വരുത്താം. പ്രായം കൂടുന്തോറും എല്ലിൻ്റെ ബലവും കശേരുക്കൾക്ക് ഇടയിലെ ഡി സ്കു‌കളിലെ ജലാംശവും കുറയുന്നു. ഇതിനാൽ ഡിസ്ക് തള്ളി വരാനുള്ള സാധ്യത പ്രായമേറിയവരിൽ കൂടുതലാണ്. കൂടാതെ പ്രായമുള്ളവരിൽ ഉണ്ടാകുന്ന അസ്ഥിബലക്ഷയം (ഓസ്റ്റിയോ പൊറോസിസ്) നട്ടെല്ലിന്റെ ആകൃതിയിൽ വ്യത്യാസം വരുത്തുകയും (Kypho osis, Scoliosis) എല്ല് പൊടിയുകയും ചെയ്യുന്നു. ഇത് പരോക്ഷമായി സയാറ്റിക്കയ്ക്ക് കാരണമാവാം.

രോഗനിർണയം ഇങ്ങനെ

  1. രോഗവിവരങ്ങൾ വ്യക്‌തമായി ചോദിച്ച് മനസ്സിലാക്കുന്നു.
  2. അത് കഴിഞ്ഞ് രോഗിയുടെ ശരീരഭാഗങ്ങൾ(നട്ടെല്ലും കാലും) വിശദമായി പരിശോധിക്കണം
  3. എക്സ്-റേ, എം ആർ ഐ, സി ടി സ്കാൻ എന്നിവ ഉപയോഗപ്പെടുത്തിയുള്ള രോഗനിർണയവും അത്യന്താപേക്ഷിതമാണ്.
  4. ചില അവസരങ്ങളിൽ നെർവ് കണ്ടക്ഷൻ സിറ്റ്ഡി (nerve conduction study)ഉപയോഗിക്കാറുണ്ട്.
  5. രക്തത്തിലെ ചില ടെസ്റ്റുകളും രോഗനിർണയത്തെ സഹായിക്കുന്നു.

ഉദാഹരണത്തിന് വാതം. യൂറിക് ആസിഡ് ടി ബി, ചില കാൻസറുകൾ എന്നിവ രക്ത പരിശോധനയലൂടെ അറിയാൻ കഴിയും. ഇമേജിങ് പരിശോധനകൾ രോഗനിർണയത്തിൽ പ്രധാന പങ്കുവഹിക്കുന്നവയാണ്. എക്സ്-റേ യിലൂടെ നമുക്ക് എല്ലുകളുടെ ഘടന, ആകൃതിയിലെ വ്യത്യാസം, ഡിസ്ക്‌കിന്റെ തേയ്മാനം, എല്ലിന്റെ ബലക്കുറവ് പലതരം അണുബാധകൾ തുടങ്ങി കാൻസർ വരെ നിർണയിക്കാൻ കഴിയും. എന്നാൽ സൂക്ഷ്‌മമായ രോഗനിർണയത്തിന് എം ആർ ഐ അത്യന്താപേക്ഷിതമാണ്. ഡിസ്ക്‌ക് തള്ളി വരുന്നതിൻ്റെ അളവ്, സുഷുമ്‌ന നാഡി, നാഡീ വേരുകളുടെ ഘടന, കശേരു ക്കൾ തമ്മിലുള്ള സന്ധിയുടെ തേയ്‌മാനം കശേരു പൊട്ടൽ എന്നിവ വിശദമായി മനസ്സിലാക്കുന്നതിന് ഒരു ഉപാധിയാണ് എം ആർ ഐ. നീണ്ടുനിൽക്കുന്ന നടുവേദനകൾ എല്ലാം എക്സ് -റേ എടുത്ത് നോക്കേണ്ടതാണ്. ഈ അവസരത്തിൽ എക്‌സ്-റേ സ്ക്രീനിങ് ടെസ്‌റ്റായി കണക്കാക്കുന്നു. വിട്ടു മാറാത്ത നടുവേദന, ശരീരഭാരം കുറയുക. കാലിന് ഉണ്ടാകുന്ന ബാലക്കുറവ് എന്നിവ എം ആർ ഐ എടുക്കേണ്ടതിന്റെ ആവശ്യകത കൂട്ടുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments