നിയമസഭ: പിണറായിക്ക് മുന്നില്‍ അൻവർ തീപ്പന്തമാകില്ല

അൻവറിനെ നിലക്ക് നിർത്താൻ ഷംസീർ കർക്കശക്കാരനാകും! പിണറായിയോട് നിയമസഭ ചോദ്യം ഉന്നയിക്കാതെ അൻവർ

PV Anvar MLA and CM Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ, പിവി അൻവർ എംഎല്‍എ

ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎല്‍എ പിവി അൻവർ നിയമസഭയിലെടുക്കുന്ന നിലപാടുകള്‍ ഉറ്റുനോക്കാൻ മുഖ്യമന്ത്രിയും സംഘവും. സഭയ്ക്ക് പുറത്ത് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ പോരാട്ടം നടത്തുന്ന അൻവർ സഭയ്ക്ക് അകത്തും ആക്രമണം തുടർന്നാൽ സ്വീകരിക്കേണ്ട മാർഗങ്ങൾ എൽ.ഡി എഫ് പാർലമെൻ്ററി യോഗം ചർച്ച ചെയ്യും.

സ്പീക്കർ എ.എൻ ഷംസിറും അൻവറിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും എന്നാണ് സൂചന. ഒക്ടോബർ 7 നാണ് ആദ്യ ചോദ്യ ഉത്തര ദിവസം. മുഖ്യമന്ത്രി മറുപടി പറയേണ്ട ഒക്ടോബർ 7 ന് അൻവർ ചോദ്യങ്ങൾ ഒന്നും ഉന്നയിച്ചിട്ടില്ല. ഒക്ടോബർ 4 മുതൽ 18 വരെയാണ് സഭ സമ്മേളനം.

ഒക്ടോബർ 7 നാണ് ആദ്യ ചോദ്യ ദിനം. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഭക്ഷ്യമന്ത്രി, തദ്ദേശ മന്ത്രി എന്നിവരാണ് 7 ന് ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത്. ഇവരോട് ഒരു ചോദ്യം പോലും അൻവർ ഉന്നയിച്ചിട്ടില്ല. നിയമസഭ ചോദ്യങ്ങൾ ചോദ്യം വരുന്ന ദിവസത്തിന് പത്ത് ദിവസം മുമ്പ് നൽകണമെന്നാണ് ചട്ടം.

ഒരു എംഎൽഎ 7 ചോദ്യങ്ങൾ വരെ ഒരു ദിവസം ഉന്നയിക്കാം. അൻവറിൽ നിന്നുള്ള ചോദ്യശരങ്ങൾ പ്രതീക്ഷിച്ചിരുന്നവരെ അമ്പരിപ്പിക്കുന്നതാണ് അൻവറിൻ്റെ നീക്കം. എന്നാൽ അൻവറിൻ്റെ ആരോപണങ്ങൾ പ്രതിപക്ഷം ചോദ്യമായി ഉന്നയിച്ചിട്ടുണ്ട്.

ഒക്ടോബർ 4 മുതൽ 18 വരെയാണ് സഭ സമ്മേളനം. ആർ.എസ്.എസ് നേതാവിനെ എഡിജിപി സന്ദർശിച്ചതും തൃശൂർ പൂരം കലക്കൽ ഗൂഢാലോചനയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാവിൻ്റെ വെളിപ്പെടുത്തൽ സഭ സമ്മേളനത്തിൽ പ്രതിപക്ഷ എംഎൽഎമാർ ഉന്നയിക്കും.

ഒക്ടോബർ 7 ന് മുഖ്യമന്ത്രിയോട് ഇതു സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പി.വി. അൻവറിൻ്റെ ആരോപണങ്ങളും പ്രതിപക്ഷ എം എൽ എ മാർ ഉന്നയിച്ചിട്ടുണ്ട്. നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ വയനാട് ദുരന്തം, ഹേമ കമ്മിറ്റി, കാഫിർ തുടങ്ങിയ വിഷയങ്ങളും ചോദ്യങ്ങളായി ഇടം പിടിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും കുടുംബവും ഓഫിസും , എ ഡി ജി പി.യും പ്രതിക്കൂട്ടിൽ നിൽക്കുന്ന സമയത്ത് സഭ സമ്മേളനം നടത്തി കൊണ്ടുപോകുക സ്പീക്കർ എ.എൻ ഷംസീറിന് എളുപ്പമാകില്ല. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 7 മുഖ്യമന്ത്രി മറുപടി നൽകേണ്ട പ്രധാന ചോദ്യങ്ങൾ:

  1. എ ഡി ജി പി ക്കെതിരായ ആരോപണങ്ങൾ
  2. മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട പോലിസ് കേസുകൾ
  3. പോലിസിലെ ഡാൻസാഫ് വിഭാഗത്തിൻ്റെ പ്രവർത്തനം
  4. പോലിസ് സേനയിലെ ക്രിമിനൽ പ്രവർത്തനം
  5. സ്വർണ്ണകടത്ത് കേസുകൾ
  6. ഫോൺ സംഭാഷണം ചോർത്തൽ
  7. മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടായ സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളും പരാതികളും
  8. എ ഡിജിപി ക്കെതിരെ അന്വേഷണം
  9. പോലിസിൻ്റെ പ്രവർത്തനങ്ങളിൽ വർഗീയ ശക്തികളുടെ ഇടപെടൽ
  10. തൃശൂർ പൂരം അലങ്കോലമായ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട്
  11. തൃശൂർ പൂരം അലങ്കോലമാക്കിയെന്ന ആരോപണത്തിൽ അന്വേഷണം
  12. എഡി ജി പി ആർ എസ് എസ് നേതാക്കളുമായുള്ള കൂടി കാഴ്ച
  13. സ്വർണ്ണകടത്ത് കേസുകൾ പുനരന്വേഷിക്കാൻ നടപടി
  14. തൃശൂർ പൂരം തടസ്സപ്പെട്ട സംഭവം
  15. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ആരോപണം
  16. തൃശൂർ പൂരം പോലിസ് തടസ്സപ്പെടുത്തിയെന്ന ആരോപണം
  17. മാമിയുടെ തിരോധാനം
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments