ബ്രൂവറിയിൽ വലിയ അഴിമതി ആരോപണം ഉന്നയിച്ചിട്ട് നിയമസഭയിൽ ഒരു അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള ധൈര്യമില്ലാത്ത ഭീരുക്കളായി പ്രതിപക്ഷം മാറിയെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്.
അസംബ്ലിയിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. എണ്ണി എണ്ണി മറുപടി കൊടുക്കും. അഴിമതിയുടെ കാര്യത്തിൽ പ്രതിപക്ഷം പിന്നാക്കം പോയെന്നും എം.ബി രാജേഷ് കൂട്ടി ചേർത്തു.
അഴിമതി ആരോപണം അടിയന്തിര പ്രമേയമായി അവതരിപ്പിക്കാൻ നിയമസഭ ചട്ടം അനുവദിക്കുന്നില്ല എന്നതാണ് വസ്തുത. നിയമസഭ ചട്ടം 52 (5) അനുസരിച്ച് അഴിമതി ആരോപണങ്ങൾ അടിയന്തിര പ്രമേയമായി ഉന്നയിക്കാൻ സാധിക്കുകയില്ല.
സ്പീക്കർ കസേരയിൽ ഇരുന്ന ആളാണ് എം.ബി രാജേഷ്. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിനെ തുടർന്നാണ് രാജേഷ് മന്ത്രി പദത്തിൽ എത്തിയത്. പകരം ഷംസീർ സ്പീക്കറായി.
ബ്രൂവറി അഴിമതി അടിയന്തിര പ്രമേയമായി കൊണ്ടുവരാൻ പ്രതിപക്ഷത്തിന് ധൈര്യമില്ലേ എന്ന എം.ബി രാജേഷിൻ്റെ വെല്ലുവിളി ഉയർന്നതോടെ നിയമസഭ ചട്ടം പോലും അറിയാത്ത സ്പീക്കർ ആയിരുന്നോ രാജേഷ് എന്ന ചോദ്യമാണ് ഉയരുന്നത്.