സിപിഐയുടെ നിയമസഭ ചോദ്യത്തിന് 3 മാസമായിട്ടും മറുപടി നൽകാതെ മുഖ്യമന്ത്രി

കേന്ദ്രത്തിനെതിരെ ശക്തമായി പ്രതികരിച്ചോ എന്ന സി പി ഐ എംഎൽഎമാരുടെ ചോദ്യത്തിന് 3 മാസമായിട്ടും മുഖ്യമന്ത്രി മറുപടി നൽകിയില്ല.

Pinarayi and Binoy Viswam

കേന്ദ്രത്തിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ടോയെന്ന സി പി ഐ എംഎൽഎമാരുടെ നിയമസഭ ചോദ്യത്തിന് 3 മാസമായിട്ടും മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

പിണറായിയുടെ ആർ എസ് എസ് ബന്ധം തെളിവ് സഹിതം സെപ്റ്റംബർ 4 ന് വി ഡി സതീശൻ പുറത്ത് വിട്ടത് രാഷ്ട്രിയ കേരളത്തിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പി വി അൻവറിൻ്റെ വെളിപ്പെടുത്തൽ കൂടി ആയതോടെ ആർ എസ് എസ് ബന്ധത്തിൽ പിണറായിയുടെ ഇരട്ടമുഖം വ്യക്തമായി. അൻവറിനെ തള്ളിയെങ്കിലും തൃശൂർ പൂരം കലക്കൽ ഗൂഢാലോചനയിൽ എ ഡി ജി പി അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സി പി ഐ പരസ്യമായി ആവശ്യപ്പെട്ടു. കേന്ദ്ര ഭരണ കൂടവുമായി പിണറായിക്കും സംഘത്തിനും അഡ്ജസ്റ്റ്മെൻ്റ് ഉണ്ടെന്ന സംശയം സി പി ഐ യിലെ ഒരു വിഭാഗത്തിന് നേരത്തെ തന്നെയുണ്ടെന്ന ആക്ഷേപം ശക്തമാണ്.

ജൂൺ 10 ന് 4 സി പി ഐ എംഎൽഎമാർ കേന്ദ്ര ഭരണകൂടത്തിനെതിരെ സംസ്ഥാനവും സർക്കാരും ശക്തമായി പ്രതികരിച്ചിട്ടുണ്ടോ, വ്യക്തമാക്കാമോ എന്ന് പിണറായിയോട് നിയമസഭ ചോദ്യം ഉന്നയിച്ചിരുന്നു. ചോദ്യം ഉന്നയിച്ച് 3 മാസം കഴിഞ്ഞിട്ടും പിണറായി ഉത്തരം നൽകിയില്ല. പി.എസ് സുപാൽ, വി ശശി, സി.കെ. ആശ , വാഴൂർ സോമൻ എന്നീ സി പി ഐ എംഎൽഎമാരാണ് ചോദ്യം ഉന്നയിച്ചത്. സി പി ഐ എംഎൽഎ മാരുടെ ചോദ്യം ഇങ്ങനെ:

ഇന്ത്യ എന്ന ആശയാടിത്തറ വെല്ലുവിളി നേരിടുന്ന സാഹചര്യം
21.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യ എന്ന രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ട ആശയാടിത്തറയെ കേന്ദ്രഭരണകൂടം തന്നെ വെല്ലുവിളിക്കുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത സാഹചര്യത്തിനെതിരെ സംസ്ഥാനവും നിലവിലെ സര്‍ക്കാരും ശക്തമായി പ്രതികരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഫെഡറലിസത്തിനപ്പുറത്തുള്ള കേന്ദ്രത്തിന്റെ ധനപരമായ ഇടപെടലുകളെ കോടതിക്കകത്തും പുറത്തും ശക്തമായി ഉയർത്തിക്കാട്ടാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അന്ധവിശ്വാസങ്ങളെയും ശാസ്ത്രത്തെയും കൂട്ടിക്കുഴയ്ക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ഓരോ ഘട്ടത്തിലും കൃത്യമായി വിലയിരുത്താനും പ്രതികരിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ; വിശദമാക്കാമോ?

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments