CrimeWorld

ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ പ്രതിയുടെ മകന്‍ പോക്സോ കേസില്‍ അകത്ത്

യുഎസ്; മുന്‍ യു എസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ട പ്രതിയുടെ മകനെ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈവെച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു. ഗോള്‍ഫ് കോഴ്സില്‍ വെച്ച് ഡ്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി റയാന്‍ റൂത്തിന്റെ മകന്‍ ഒറാന്‍ അലക്സാണ്ടര്‍ റൗത്തിനെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ചയാണ് ഒറാന്‍ റൗത്തിനെ അറസ്റ്റ് ചെയ്തത്. നോര്‍ത്ത് കരോലിനയിലെ ഒറാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒറാന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ ഒരു SD കാര്‍ഡില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളുള്ള ‘നൂറുകണക്കിന്’ ഫയലുകള്‍ ഉണ്ടായിരുന്നു.

കൂടാതെ, ‘കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ വിതരണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തികളുമായുള്ള ചാറ്റുകളും കണ്ടെത്തി. ഇത് കൂടാതെ മയക്കുമരുന്നും ഇവിടെ നിന്ന് കണ്ടെുത്തിട്ടുണ്ട്. കൊക്കെയ്ന്‍, കെറ്റാമൈന്‍, എംഡിഎംഎ എന്നിവയാണ് ഇവിടെ നിന്ന് പിടിച്ചെടുത്തിരിക്കുന്ന മയക്കുമരുന്ന്. പോക്‌സോ കേസിനു പുറമേ മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *