CrimeNational

കാമിനി മൂലം കൊല. പെണ്‍സുഹൃത്തിനെ ചൊല്ലി തര്‍ക്കം, യുവാവ് സുഹൃത്തിനെ കല്ലിനടിച്ച് കൊന്നു

ബംഗളൂരു; കാമുകിയെ ചൊല്ലിയുള്ള സുഹൃത്തുക്കളുടെ തര്‍ക്കം അവസാനിച്ചത് കൊലയില്‍. ബാംഗ്ലൂരുവിലെ സഞ്ജയ്‌നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഗെദ്ദലഹള്ളിയിലെ ഒരു മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇരുവരും ഒരു പെണ്‍കുട്ടിയെയാണ് പ്രണയിച്ചിരുന്നത്. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണം. വരുണ്‍ കോട്യന്‍ എന്നയാളെയാണ് മുറിയിലെ താമസക്കാരനായ ദിവേഷ് കൊലപ്പെടുത്തിയത്. കോട്യന്‍ ഒരു ഫാക്ടറിയിലും ദിവേഷ് ഒരു സ്വകാര്യ കമ്പനിയിലുമാണ് ജോലി ചെയ്തിരുന്നത്.

വെള്ളിയാഴ്ച്ച രണ്ട് സുഹൃത്തുക്കളും അവരവരുടെ വീട്ടിലേയ്ക്ക് പോയിരുന്നു. പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കളുമായി ഒരു പാര്‍ട്ടിക്കായി കോറമംഗലയിലേക്ക് പോയി. ശനിയാഴ്ച പുലര്‍ച്ചെ 4:30 ഓടെ രണ്ട് മോട്ടോര്‍ സൈക്കിളുകളില്‍ ദേവനഹള്ളിയിലേക്ക് വിനോദയാത്ര നടത്തിയാണ്‌ അവര്‍ മടങ്ങിയെത്തുന്നത്.

പിന്നീട് ഇരുവരും വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പറ്റി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ദിവേഷ് വരുണിനെ ആക്രമിക്കുകയും രക്ഷപ്പെടാനായി ഓടിയ വരുണിനെ ദിവേഷ് പുറകെ ഓടിയെത്തി ആക്രമിച്ച് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പിന്നാലെ സമീപത്തെ കല്ല് ഉപയോഗിച്ച് ദിവേഷ് കൊട്യനെ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ ദിവേഷിനെ പെട്ടെന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന്് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *