ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇപ്പോള്‍ എല്ലാ മേഖലകളിലും തങ്ങളുടെ മികവ് തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇറ്റലിയിലെ സ്കൂളുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിയന്സില് പരീക്ഷണം നടത്താന്‍ പോവുകയാണ്. ഇറ്റലിയിലുടനീളം സ്കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുള്ള സോഫ്റ്റ് വെയര്‍ നാല് പ്രദേശങ്ങളിലെ 15 ക്ലാസ് മുറികളില്‍ പരീക്ഷിക്കും. പരീക്ഷണം വിജയകരമാണെങ്കില്‍ പിന്നീട് പദ്ധതി വിപുലീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗ്യൂസെപ്പെ വാല്ഡിറ്റാര പറഞ്ഞു.
ക്ലാസ് റൂം ടാബ്ലെറ്റുകളിലെയും കമ്പ്യൂട്ടറുകളിലെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ ‘വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പമാക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റുകളായി പ്രവര്‍ത്തിക്കും, ഒപ്പം വര്‍ദ്ധിച്ചു വരുന്ന വിദ്യാഭ്യാസത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തിരിച്ചറിയാന്‍ അധ്യാപകരെ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ പഠിപ്പിക്കാനും കുട്ടികളുടെ പഠന നിലവാരം ഇതുവഴി ഉയര്ത്താനാകുമെന്നുമുള്ള നിഗമനത്തിലാണ് സര്‍ക്കാര്‍.