നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിൽ കണ്ടെത്തിയതിൽ നിർണായക വിവരം പുറത്ത്, കുഞ്ഞിനെ പുതപ്പിച്ച തുണി ആശുപത്രിയിലേത്

new born baby

തൃശൂർ: റെയിൽവേ സ്റ്റേഷൻ്റെ മേൽപ്പാലത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് നിർണായകമായിരിക്കുന്നത്. ഈ തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ നിഗമനം. അതായത് കുട്ടിയെ പ്രസവിച്ചത് ആശുപത്രിയിലാണെന്ന് പൊലീസ് സംശയിക്കുന്നു. അങ്ങനെയെങ്കിൽ ആശുപത്രിയിൽ രേഖകളുണ്ടാകും. മൃതദേഹം ഉപേക്ഷിച്ചവരിലേക്ക് വേഗത്തിലെത്താനാകും. കുട്ടിയെ മാസം തികയാതെ പ്രസവിച്ച താണെന്നാണ് സംശയിക്കുന്നത്. കൂടുതൽ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിലടക്കം വ്യക്തത ലഭിക്കുകയുള്ളു.

ഇന്ന് രാവിലെ രാവിലെ 8:45 ഓടെ  അടിച്ചുവാരാൻ എത്തിയ ശോഭന സുരക്ഷാ എന്ന ജീവനക്കാരിയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. സംശയം തോന്നി ആർപിഎഫ് ഉദ്യോഗസ്ഥയെ വിവരം അറിയിച്ചു. രണ്ട് ദിവസം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നും. മറ്റൊരു ശുചീകരണ തൊഴിലാളി രവിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തിൽ റെയിൽവേ പൊലീസും അന്വേഷണം തുടരികയാണ്. റെയിൽവേ പ്ലാറ്റ്ഫോമുകൾക്കിടയിലെ മേൽപ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments