നിയമസഭാ കയ്യാങ്കളി കേസ്, ഒടുവിൽ കുറ്റസമ്മതം നടത്തി കെ ടി ജലീൽ

ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിൽ ഇരിക്കുമ്പോൾ ഇടതുപക്ഷ എം എൽ എ മാരുടെ നേതൃത്വത്തിൽ നിയമസഭാ ആക്രമിച്ച സംഭവത്തിൽ തെറ്റ് പറ്റിയെന്ന് കെ ടി ജലീൽ.

k t jaleel niyamasabha attack

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ കുറ്റസമ്മതം നടത്തി കെ ടി ജലീൽ. ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിൽ ഇരിക്കുമ്പോൾ ഇടതുപക്ഷ എം എൽ എ മാരുടെ നേതൃത്വത്തിൽ നിയമസഭാ ആക്രമിച്ച സംഭവത്തിൽ തെറ്റ് പറ്റിയെന്ന് കെ ടി ജലീൽ. അധ്യാപക ദിനത്തോട് അനുബന്ധിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ വന്ന വിമർശനത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം തെറ്റ് ഏറ്റ് പറഞ്ഞത്.

നിയമസഭയിൽ സ്പീക്കറുടെ കസേര തള്ളിമറിച്ചിട്ട സംഭവം ചൂണ്ടിക്കാട്ടി ആയിരുന്നു വിമർശനം. ഇതിന് മറുപടിയായി ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു എന്നും അതൊരു അബദ്ധമായി പോയി എന്നും ജലീൽ തെറ്റ് ഏറ്റ് പറയുന്നു. മനുഷ്യനല്ലേ വികാരത്തള്ളിച്ചയിൽ സംഭവിച്ച കൈപ്പിഴ ആണെന്നാണ് ജലീലിൻറെ ന്യായീകരണം.

2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ. എം. മാണി ബജറ്റ് അവതരിപ്പിക്കുന്ന വേളയിലാണ് ഇടതുപക്ഷ എം എൽ എ മാരുടെ നേതൃത്വത്തിൽ നിയമസഭയിൽ ആക്രമണം നടത്തിയത്. പ്രതിക്ഷേധം എന്ന പേരിൽ നിയമസഭാ സാമാജികരെ ആക്രമിക്കുന്നത് ഉൾപ്പെടയുള്ള സംഭവങ്ങൾ അന്ന് സഭയിൽ അരങ്ങേറി. അക്രമസംഭവങ്ങളിൽ 2.2 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്ന പൊലീസ് കേസും നിലവിലുണ്ട്. ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണ് സിപിഎം കോടതിയിൽ വാദിക്കുന്നത്. ഇതിനിടെയാണ് അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകിയ ഒരു എം എൽ എ യുടെ കുറ്റസമ്മതം എന്നതും ശ്രദ്ധേയം.

എന്നാൽ സഭയിൽ സ്‌പീക്കറുടെ കസേര തള്ളിമറിച്ച ജലീലിന് ഒപ്പം താണ്ഡവമാടിയ നിലവിലെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അത് ജലീലിൻറെ വ്യക്തിപരമായ അഭിപ്രായം, എന്നാണ് പ്രതികരിച്ചത്. വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. അതേസമയം കേസിൻറെ വിചാരണ അനന്തമായി നീളുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments