ഡല്‍ഹി; മറാത്തി ഭാഷയില്‍ ഒരു വാക്ക് തെറ്റിച്ച് ഉച്ചരിച്ചതില്‍ ക്ഷമാപണവുമായി അമിതാഭ് ബച്ചന്‍. സാമൂഹിക അവബോധം പ്രചരിപ്പിക്കുന്ന ഒരു വീഡിയോയിലാണ് താരം കച്ര’ എന്ന മറാത്തി വാക്ക് തെറ്റായി ഉച്ചരിച്ചത്. ക്ഷമാപണം നടത്തുന്ന വീഡിയോ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കിട്ടു.
ഉച്ചാരണം തെറ്റായി ഞാന്‍ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. അതിനാല്‍ അത് തിരുത്തി.. ക്ഷമാപണം’ എന്നായിരുന്നു കുറിപ്പിനൊപ്പമുള്ള അടിക്കുറിപ്പ്. ‘പിന്നീട് ഹിന്ദിയില്‍ അദ്ദേഹം പറഞ്ഞു. ഹലോ, ഞാന്‍ അമിതാഭ് ബച്ചനാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഞാന്‍ മാലിന്യം ഇടുകയില്ലെന്ന് പ്രസ്താവിക്കുന്ന സാമൂഹിക അവബോധം വളര്‍ത്തുന്ന ഒരു വീഡിയോ ഞാന്‍ പങ്കിട്ടു. ഞാനും ഇതേ കാര്യം പറഞ്ഞിരുന്നു.
മറാത്തി ഭാഷയിലായിരുന്നു വീഡിയോ. മറാത്തിയിലെ എന്റെ ഉച്ചാരണം അല്‍പ്പം തെറ്റിയിരുന്നു. എന്റെ സുഹൃത്ത് സുധേഷ് ഭോസാലെ തെറ്റായ ഉച്ചാരണത്തെക്കുറിച്ച് എന്നെ അറിയിച്ചിരുന്നു. ഉടന്‍ തന്നെ എന്‍രെ തെറ്റ് ഞാന്‍ തിരുത്തിയെന്നുമാണ് അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കിയത്.