Business

‘കടംവാങ്ങിയെങ്കിലും ശമ്പളം തരും’; ജീവനക്കാരോട് ബൈജു രവീന്ദ്രന്‍

സാമ്പത്തിക ബുദ്ധിമുട്ടിലായ എജ്യുടെക് കമ്പനി ബൈജൂസില്‍ ശമ്പള പ്രതിസന്ധി. ജൂലൈ മാസത്തെ ശമ്പളം ഇതുവരെയും വിതരണം ചെയ്തിട്ടില്ല.

ഇതോടെ ആശങ്കയിലായ ജീവനക്കാര്‍ക്ക് ഈമെയിലിലൂടെ വിശദീകരണം നല്‍കിയിരിക്കുകയാണ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍, നിയമപരമായ വെല്ലുവിളികളുണ്ടെങ്കിലും വേഗത്തിലുള്ള പരിഹാരമുണ്ടാകുമെന്നാണ് ബൈജു രവീന്ദ്രന്റെ വിശദീകരണം.

പാപ്പര്‍ സ്യൂട്ട് കേസില്‍ സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്റ്റേ വന്നതിനാല്‍ ഫണ്ട് ആക്സസ് ചെയ്യാനുള്ള കമ്പനിക്ക് ഇപ്പോള്‍ സാധിക്കുന്നില്ലെന്നും അതുകൊണ്ടാണ് പേയ്മെന്റുകള്‍ വൈകുന്നതെന്നുമാണ് ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ വിശദീകരിക്കുന്നത്.

‘ഇത് എത്ര നിര്‍ണായകമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു, സാഹചര്യം വ്യക്തമായി വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ വിദേശ വായ്പക്കാരുമായുള്ള നിയമപരമായ തര്‍ക്കം കാരണം കമ്പനിയുടെ സാമ്പത്തിക നിയന്ത്രണം മരവിപ്പിച്ചതായി ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ എഴുതി. ”ഇത് വെറുമൊരു വാഗ്ദാനമല്ല-ഇതൊരു പ്രതിബദ്ധതയാണ്. കൂടുതല്‍ വ്യക്തിഗത കടം ഉയര്‍ത്തിയാലും നിങ്ങളുടെ ശമ്പളം ഉടനടി നല്‍കും.’

Leave a Reply

Your email address will not be published. Required fields are marked *