ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് 26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി. മേട്ടുപാളയം സ്വദേശി മധു ജയകുമാറാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുന്നത്. പുതിയതായി ചാർജെടുത്ത മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. പണയ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം വെച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 3 വർഷമായി മധു ജയകുമാറായിരുന്നു വടകരയിലെ മാനേജർ.
ജൂലൈ 6 ന് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറി പോയെങ്കിലും ഇയാൾ ചാർജെടുത്തില്ലെന്ന് കണ്ടെത്തി. തുടർന്ന് വടകര ശാഖയില്‍ പുതുതായി ചാർജെടുത്ത മാനേജർ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. 17 കോടിയില്‍ പരം രൂപയുടെ സ്വർണ്ണമാണ് കാണാതായിരിക്കുന്നത്. ഇയാള്‍ക്ക് ഒപ്പമുള്ള കൂട്ടാളികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആളുകൾ വിവിധ രീതിയിൽ പണയം വെച്ച സ്വർണമാണ് ഇയാൾ തട്ടിയത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാളെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല.