ക്ലിഫ് ഹൗസിന്റെ പവർ കുറയുന്നു: തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയുടെ സഭയിലെ ന്യായീകരണം പാർട്ടിയിൽ വിലപ്പോകില്ല

Pinarayi vijayan and MV govindan
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ​പ​രാ​ജ​യ​ത്തി​ന്​ പി​ന്നാ​ലെ സി.​പി.​എ​മ്മി​ൽ നേതാക്കളുടെ ധർമ്മസങ്കടം. തോൽവിക്ക് കാരണം ഭരണ പരാജയമാണെന്ന വസ്തുത പാർട്ടി വേദിയിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പറയാനുള്ള ഭയമാണ് നേതാക്കളെ ധർമ്മസങ്കടത്തിൽ ആക്കുന്നത്.

ജ​ന​വി​ധി സ​ർ​ക്കാ​റി​ന്​ എ​തി​രാ​​ണെ​ന്ന വ്യാ​ഖ്യാ​നം വേ​ണ്ടെ​ന്ന മു​ഖ്യ​മ​ന്ത്രി​ നിയമസഭയിൽ നടത്തിയ വാ​ദം പാ​ർ​ട്ടി നേ​താ​ക്ക​ളി​ൽ പ​ല​രും ഏ​റ്റു​പി​ടി​ക്കു​ന്നി​ല്ല. മാ​ത്ര​മ​ല്ല, പി​ണ​റാ​യി പ​റ​ഞ്ഞ​തി​നെ ത​ള്ളു​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ്​ നേ​താ​ക്ക​ൾ പ​ല​രും പ​ങ്കു​​വെ​ക്കു​ന്ന​ത്. പ​രാ​ജ​യം വി​ല​യി​രു​ത്താ​ൻ അ​ടു​ത്താ​ഴ്ച സം​സ്ഥാ​ന സ​മി​തി യോ​ഗം ചേ​രു​ന്നു​ണ്ട്. പു​റ​ത്തു​പ​റ​ഞ്ഞ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​താ​ക്ക​ൾ പാ​ർ​ട്ടി ക​മ്മി​റ്റി​യി​ൽ ആ​വ​ർ​ത്തി​ക്കു​മോ​യെ​ന്നാ​ണ്​ എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വ​ന്ന​തി​ന്​ പി​ന്നാ​ലെ ചേ​ർ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​​യ​റ്റ്​ യോ​ഗ​ത്തി​ൽ നേ​തൃ​ത്വ​ത്തി​നു​ നേ​രെ വി​മ​ർ​ശ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ശേ​ഷം ചേ​ർ​ന്ന സി.​പി.​ഐ സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ന്‍റെ തോ​ൽ​വി​ക്ക്​ കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​നെ തി​രു​ത്തേ​ണ്ട സ​മ​യ​ത്ത്​ തി​രു​ത്താ​ൻ സി.​പി.​ഐ​ക്ക്​ ക​ഴി​ഞ്ഞി​ല്ലെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ സ​മാ​ന വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി സി.​പി.​എം നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്ന​ത്.

മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ജി. ​സു​ധാ​ക​ര​ൻ, പി. ​ജ​യ​രാ​ജ​ൻ, ആ​ല​പ്പു​ഴ ജി​ല്ല സെ​ക്ര​ട്ട​റി നാ​സ​ർ, മു​ൻ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നും ഭ​ര​ണ​ത്തി​നു​മെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ട്.

കേ​​ന്ദ്ര​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി​യെ മാ​റ്റി​നി​ർ​ത്താ​ൻ​വേ​ണ്ടി​യാ​ണ്​ കേ​ര​ളം വോ​ട്ടു​ചെ​യ്ത​തെ​ന്നും അ​ത്​ ഇ​ട​തു​വി​രു​ദ്ധ​മാ​യി കാ​ണേ​ണ്ട​തി​​​ല്ലെ​ന്നു​മു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി.​പി.​എം സം​സ്ഥാ​ന സെ​​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​രു​ടെ വാ​ദ​വു​മാ​യി ചേ​ർ​ന്നു​പോ​കു​ന്ന​ത​ല്ല മ​റ്റു​നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി​യു​ടെ ച​രി​ത്ര​മു​റ​ങ്ങു​ന്ന ആ​ല​പ്പു​ഴ പു​ന്ന​പ്ര മേ​ഖ​ല​യി​ല​ട​ക്കം പാ​ർ​ട്ടി വോ​ട്ട്​ ചോ​ർ​ന്ന​തും ബി.​ജെ.​പി​ക്ക്​ വോ​ട്ടു​കൂ​ടി​യ​തും നേ​തൃ​ത്വം സ​മാ​ധാ​നം പ​റ​യേ​ണ്ട കാ​ര്യ​മാ​ണെ​ന്നാ​ണ്​ മു​തി​ർ​ന്ന നേ​താ​വ്​ ജി. ​സു​ധാ​ക​ര​ൻ പ്ര​തി​ക​രി​ച്ച​ത്.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​നെ​ക്കു​റി​ച്ച്​ വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ടെ​ന്നും അ​തു​ പ​റ​യാ​ൻ പ​ല​രും മ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. സ​ർ​ക്കാ​റി​ൽ​നി​ന്നു​ള്ള സ​ഹാ​യം കി​ട്ടി​യി​രു​ന്ന​വ​ർ​ക്ക്​ അ​തു​ മു​ട​ങ്ങി​യ​തും പ​രാ​ജ​യ​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചി​രി​ക്കാ​മെ​ന്നാ​ണ്​ വെ​ള്ളി​യാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ മു​ൻ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത്.

തോ​ൽ​വി​യി​ൽ​നി​ന്ന്​ പാ​ഠം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന്​ പ​റ​ഞ്ഞ പി. ​ജ​യ​രാ​ജ​​ൻ ഉ​ന്നം​​വെ​ക്കു​ന്ന​തും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ​യാ​ണ്. പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി പ​രാ​ജ​യം ച​ർ​ച്ച ചെ​യ്യു​മ്പോ​ൾ ഇ​ക്കാ​ര്യം ഉ​യ​ർ​ന്നു​വ​ന്നാ​ൽ അ​തു​ പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. സി.​പി.​ഐ നേ​തൃ​യോ​ഗ​ത്തി​ലെ വി​മ​ർ​ശ​നം ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ സി.​പി.​ഐ ഉ​ന്ന​യി​ക്കു​യാ​​ണെ​ങ്കി​ൽ അ​ത്​ സി.​പി.​എം നേ​തൃ​ത്വ​ത്തി​ന്​ ഇ​ര​ട്ട പ്ര​ഹ​ര​മാ​കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments