തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും എംഎൽഎമാരുടേയും ശമ്പളം വർദ്ധിപ്പിക്കും. ജൂൺ മാസം നടക്കുന്ന നിയമസഭ സമ്മേളനത്തിൽ ശമ്പള വർധന ബിൽ അവതരിപ്പിക്കാനാണ് നീക്കം.
ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള നിയമസഭ സമ്മേളനത്തിൽ ശമ്പള വർധന ബിൽ അവതരിപ്പിക്കാൻ നീക്കം ഉണ്ടായിരുന്നെങ്കിലും നീട്ടിവയ്ക്കുക ആയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാലത്ത് ശമ്പള വർധന നടപ്പിലാക്കിയാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും എന്ന ഭയമായിരുന്നു നീട്ടിവയ്ക്കാൻ കാരണമായത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ പ്രതിസന്ധി നീങ്ങി. ഈ സാമ്പത്തിക വർഷം ഇനി തെരഞ്ഞെടുപ്പും ഇല്ല. ശമ്പള വർധന നടപ്പിലാക്കാൻ പറ്റിയ മികച്ച സമയം ഇതാണെന്നാണ് ഡോ. കെ.എം. എബ്രഹാമിൻ്റെ ഉപദേശം. 2018 ലാണ് മുഖ്യമന്ത്രിയുടേയും എംഎൽഎ മാരുടേയും ശമ്പളം അവസാനമായി വർദ്ധിപ്പിച്ചത്.
55012 രൂപയിൽ നിന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം 97429 രൂപയായി ഉയർന്നു. 39500 രൂപയിൽ നിന്ന് 70000 രൂപയായി എംഎൽഎമാരുടെ ശമ്പളം ഉയർന്നു. 2022 ജൂലൈ 27 നാണ് ജസ്റ്റിസ് രാമചന്ദ്രൻനായരെ പുതിയ ശമ്പളവർദ്ധന കമ്മീഷനായി നിയമിച്ചത്.
2023 ജനുവരിയിൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ടും സമർപ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ശമ്പളം ഉയർത്തിയാൽ വിമർശനം ഉയരും എന്നതുകൊണ്ട് നീട്ടി വച്ചു. അലവൻസുകളും ആനുകൂല്യങ്ങളും 50 ശതമാനം വർദ്ധിപ്പിക്കും എന്നാണ് ലഭിക്കുന്ന സൂചന.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശമ്പളവും അലവൻസും 1.50 ലക്ഷമായും എംഎൽഎമാരുടേത് 1.20 ലക്ഷം ആയും ഉയരും. കർണ്ണാടകയിൽ 2.05 ലക്ഷവും മഹാരാഷ്ട്രയിൽ 2.32 ലക്ഷവും ആണ് എംഎൽഎമാരുടെ ശമ്പളം. ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്നത് ത്രിപുരയിൽ ആണ്. 34000 രൂപയാണ് ത്രിപുരയിലെ എംഎൽഎ മാരുടെ ശമ്പളം.
പഞ്ചായത്ത് മെമ്പർമാർക്കും ജില്ല പഞ്ചായത്ത് മെമ്പർമാർക്കും കൂടി ഒരു 25000 ആക്കി വർധിപ്പിക്കണം പ്രസിഡന്റ് മാർക്ക് 30000 വും ഇവരും കഷ്ടതയിലും അവശതയിലും ആണ് മാത്രമല്ല പെൻഷൻ പോലും ഇല്ലാത്തവര ഈ വിഭാഗം