കോൺഗ്രസ്സ് മതത്തിൻറെ പേരിൽ സംവരണം കൊണ്ടുവരാനാണ് ശ്രമം നടത്തുന്നത്. വീണ്ടും കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിൻറെ പഴയ പ്രകടന പത്രികകളിലും മതസംവരണം വാഗ്ദാനം ചെയ്തിരുന്നു. ഭരണഘടന ഭേദഗതി ചെയ്ത് സംവരണം ഇല്ലാതാക്കാനാണ് കോൺഗ്രസിൻറെ ശ്രമമെന്നും മോദി ആരോപിച്ചു. സംവരണം സംരക്ഷിക്കാൻ ബിജെപിക്കേ കഴിയുകയുള്ളൂ.
ഇടത്തരക്കാർക്ക് അധിക നികുതി ഏർപ്പെടുത്തണെന്നാണ് സാം പിത്രോദ പറയുന്നത്. ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും കോൺഗ്രസ് കൊള്ളയടിക്കുമെന്നും പൈതൃകസ്വത്തും കോൺഗ്രസ് പിടിച്ചെടുക്കുമെന്നും മോദി പറഞ്ഞു. അതേ സമയം പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗം കൂടുതൽ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങളെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കുകയാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് രാജസ്ഥാനിലെ ആദിവാസിമേഖലയായ ടോങ്ക്-സവായ് മഥോപുരില്നടന്ന ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴി വച്ചത്.
‘‘നിങ്ങളുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത് ചില പ്രത്യേക ആൾക്കാർക്കു മാത്രമായി വിതരണം ചെയ്യാനുള്ള ഗൂഢാലോചനയിലാണ് ഈ പഴയ മഹത്തായ പാര്‍ട്ടി’’ -മോദി കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.