
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മെഗാഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തില്‍ കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ വര്‍ഷങ്ങളായി സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് പോലീസ് കേസ് എടുത്തത്.
മെഗാഫോണ്‍ ഉപയോഗിച്ചായിരുന്നു സെക്രട്ടേറിയറ്റിനു മുന്നില്‍ വച്ച് അസഭ്യവര്‍ഷം. സഹോദരന്‍ കസ്റ്റഡിയില്‍ മരിച്ചതില്‍ നടപടിക്കായി വര്‍ഷങ്ങളായി സമരത്തിലാണ് ശ്രീജിത്ത്