മുംബൈ: കഴിഞ്ഞവര്‍ഷം പകുതിയോടെ പൊതു വിനിമയത്തില്‍ നിന്ന് പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകളില്‍ തിരിച്ചെത്താനുള്ളത് 8470 കോടി മൂല്യമുള്ള കറന്‍സിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
വിപണിയിലുണ്ടായിരുന്ന 97.62 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഫെബ്രുവരി 29വരെയുള്ള കണക്കാണിത്.
പിന്‍വലിച്ചെങ്കിലും 2000 രൂപയുടെ കറന്‍സി ഇപ്പോഴും നിയമപരമാണെന്നാണ് ആര്‍.ബി.ഐ പറയുന്നത്. റിസര്‍വ് ബാങ്കിന്റെ 19 ഓഫീസുകള്‍ വഴി 2000 രൂപയുടെ നോട്ടുകള്‍ ഇപ്പോഴും മാറിയെടുക്കാന്‍ സൗകര്യമുണ്ട്. റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസി പ്രകാരമായിരുന്നു 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്.
നോട്ടുനിരോധനത്തെ തുടര്‍ന്നാണ് 2000 രൂപ നോട്ട് വിനിമയത്തില്‍ വന്നത്. അന്ന് വിനിമയത്തിലുണ്ടായിരുന്ന 500 ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ശേഷമായിരുന്നു ഏറ്റവും വലിയ കറന്‍സിയുടെ അവതരണം.