News

യുവാവും പ്ലസ് വൺ വിദ്യാർത്ഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ കരുവാറ്റയിൽ യുവാവും പ്ലസ് വൺ വിദ്യാർത്ഥിനിയും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ചെറുതന സ്വദേശി ശ്രീജിത്ത്, പള്ളിപ്പാട് സ്വദേശിനി ദേവു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ കരുവാറ്റ റെയിൽവേ ക്രോസിന് സമീപമായിരുന്നു ദാരുണമായ സംഭവം.

മുംബൈയിലേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസിനാണ് ഇരുവരും മുന്നിലേക്ക് ചാടിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് മരിച്ച ശ്രീജിത്ത്. ദേവു പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതം അല്പസമയം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.