NewsReligion

വത്തിക്കാനിൽ കറുത്ത പുക; പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തില്ല

വത്തിക്കാൻ: പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിലെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. എന്നാൽ ആർക്കും ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സാധിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് ഫലം കണ്ടില്ല. സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുക ഉയർന്നതോടെയാണ് ഇത് വ്യക്തമായത്.

ഇന്ന് ഉച്ചയ്ക്കും വൈകുന്നേരവുമായി നാല് റൗണ്ടുകളിലായി കൂടുതൽ വോട്ടെടുപ്പ് നടക്കും. കോൺക്ലേവിൽ നിന്ന് ഉയരുന്നത് കറുത്ത പുകയാണെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും, വെളുത്ത പുകയാണെങ്കിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് ഇതിനർത്ഥം.

വോട്ടവകാശമുള്ള 133 കർദ്ദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടാൻ ഒരാൾക്ക് കുറഞ്ഞത് 89 വോട്ടുകൾ നേടേണ്ടതുണ്ട്. 2013ൽ നടന്ന കോൺക്ലേവിൽ രണ്ടാം ദിവസത്തെ അവസാന വോട്ടെടുപ്പിലാണ് ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് എത്രത്തോളം സമയം എടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.