CrimeNews

സുന്ദരിയായ ഗവർണർക്ക് 13 വർഷം തടവ്; ലൈംഗികകേസും കോടികളുടെ കൈക്കൂലി ആരോപണവും

ചൈനയിലെ ഗ്യൂയ്‌ചോ പ്രവിശ്യയിലെ മുന്‍ ഗവര്‍ണര്‍ സോങ് യാങ്ങി (52)നു 13 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു. നിരവധി കീഴുദ്യോഗസ്ഥരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങുകയും ചെയ്ത കേസില്‍ ചൈനയിലെ മുന്‍ വനിതാ ഗവര്‍ണര്‍ക്ക് തടവുശിക്ഷ. ശിക്ഷയോടൊപ്പം 1.18 കോടി രൂപയോളം പിഴയും ഈ കേസില്‍ ചുമത്തിയിട്ടുണ്ട്.

ചൈനയിലെ ‘സുന്ദരിയായ ഗവര്‍ണര്‍’ എന്നറിയപ്പെട്ടിരുന്ന സോങ് യാങ്ങിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. കീഴുദ്യോഗസ്ഥരായ 58 പുരുഷന്മാരുമായി ഇവര്‍ ലൈംഗികബന്ധം പുലര്‍ത്തിയെന്നും തന്റെ പദവി ദുരുപയോഗംചെയ്ത് വന്‍തുകകള്‍ കൈക്കൂലിയായി വാങ്ങിയെന്നുമായിരുന്നു പരാതി.

ഗവര്‍ണര്‍ നടത്തിയ അധികാരദുര്‍വിനിയോഗങ്ങള്‍ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടുകയായിരുന്നു ഗ്യൂയ്‌ചോ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍. പ്രധാന ആരോപണങ്ങള്‍ ഗവര്‍ണര്‍ പദവിയിലിരിക്കെ തനിക്ക് വേണ്ടപ്പെട്ട കമ്പനികള്‍ക്ക് കരാറുകള്‍ ലഭിക്കാന്‍ കൈക്കൂലി വാങ്ങി, ഹൈടെക്ക് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ താനുമായി അടുത്തബന്ധമുള്ള വ്യവസായിക്ക് ഭൂമി അനുവദിച്ചു തുടങ്ങിയവയായിരുന്നു . ഇതിനോടൊപ്പം കീഴുദ്യോഗസ്ഥരായ 58 പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

തനിക്ക് വ്യക്തിപരമായി ബന്ധമില്ലാത്ത കമ്പനികളെയെല്ലാം സോങ് യാങ് തഴഞ്ഞിരുന്നതായാണ് നേരത്തെ പുറത്തുവന്ന ഡോക്യുമെന്ററിയില്‍ വ്യവസായികള്‍ പരാതിപ്പെട്ടിരുന്നത്. സോങ് യാങ്ങുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട കീഴുദ്യോഗസ്ഥരെ സംബന്ധിച്ചും ഡോക്യുമെന്ററിയില്‍ വിശദീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *