Crime

തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു; കാരണം കഞ്ചാവ് കച്ചവടത്തിലെ തർക്കം

തൃശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു. പെരുമ്പിലാവ് സ്വദേശി അക്ഷയ് എന്ന 27 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഹൃത്ത് ബാദുഷയ്ക്ക് വെട്ടേറ്റു. പ്രതിയായ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്. നിരവധി കേസുകളിലെ പ്രതികളാണ് ഇവർ മൂന്നുപേരും. സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ളയാളാണ് അക്ഷയ്. പെരുമ്പിലാവ് നാല് സെൻ്റ് കോളനിയിൽ രാത്രി 9 മണിയോടെയായിരുന്നു സംഭവം

ആക്രമണത്തിൽ പരുക്കേറ്റ ബാദുഷയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്ഷയുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതിനിടെ അക്ഷയെ അനുകൂലിക്കുന്ന ലഹരി മാഫിയ സംഘത്തിലെ ആളുകൾ കുന്നുകുളം താലൂക്ക് ആശുപത്രിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർ സംഘർഷങ്ങൾ കണക്കിലെടുത്തത് പൊലീസ് സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.