
Kerala Assembly NewsNews
മന്ത്രി ശിവന്‍കുട്ടിയ്ക്ക് നിയമസഭാ സമ്മേളന കാലയളവില്‍ അവധി അനുവദിച്ചു
തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയ്ക്ക് ഈ സമ്മേളന കാലയളവില്‍ അവധി അനുവദിച്ചു നിയമസഭ. മാര്‍ച്ച് മൂന്നു മുതല്‍ 25 വരെ ശിവന്‍കുട്ടിക്ക് ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് അവധി അനുവദിക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. സഭ അംഗീകരിച്ചു.
വി. ശിവന്‍കുട്ടിയുടെ പൊതു വിദ്യാഭ്യാസം, തൊഴില്‍ വകുപ്പുകള്‍ അടക്കമുള്ളവയുടെ ധനാഭ്യര്‍ഥന ചര്‍ച്ചകളാണ് ഇന്നലെ സഭയില്‍ നടന്നത്. ശിവന്‍കുട്ടിയ്ക്കു വേണ്ടി ധനമന്ത്രി കെ.എന്‍. ബാലഗോപാലാണു മറുപടി പറഞ്ഞത്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു കഴിഞ്ഞ ഏതാനും നാളുകളായി ആശുപത്രിയില്‍ ചികിത്സയിലും പിന്നീട് വീട്ടില്‍ വിശ്രമത്തിലുമാണ് മന്ത്രി ശിവന്‍കുട്ടി.