
സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും താനാകും ഉത്തരവാദിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിജയിക്കുമ്പോൾ ഉത്തരവാദിത്തം മുന്നണിക്ക് മൊത്തത്തിലാണ്. എന്തെങ്കിലും ക്ഷീണം വന്നാൽ ഞാൻ മാത്രമാകും ഉത്തരവാദിയെന്നും സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻരെ ഭൂരിപക്ഷം 10,000 കടക്കുമെന്നും പാലക്കാട് ഇടതുമുന്നണി രണ്ടാം സ്ഥാനത്തുപോലും വരില്ലെന്നും പ്രതിപക്ഷ നേതാവ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പത്മജയുടെ ആക്ഷേപങ്ങൾക്കൊന്നും മറുപടി പറയേണ്ട കാര്യമില്ല. കെ മുരളീധരനോട് മാത്രമാണ് പാർട്ടിക്ക് വിശദീകരിക്കേണ്ട കാര്യമുള്ളൂ. കോൺഗ്രസിന്റെ എല്ലാ സൗഭാഗ്യവും ഏറ്റെടുത്തിട്ട് പിന്നിൽ നിന്ന് കുത്തിയ പത്മജ ഞങ്ങളെ ഉപദേശിക്കണ്ട. കോൺഗ്രസിന് കെ.മുരളീധരനോട് സന്ദീപ് വാര്യരുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ലെന്നും ആളെ തപ്പി നടക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും വി.ഡി. സതീശൻ പറഞ്ഞു.