FinanceNews

സ്വർണവില: 64,960 രൂപയായി; ഒരു പവൻ ആഭരണം വാങ്ങാൻ 70,308 രൂപ

കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർദ്ധിച്ച് 64960 രൂപയായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ വർധിച്ച് 8120 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ വർധിച്ച് 6680 രൂപയായി.

വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 108 രൂപ എന്ന നിരക്കിൽ തുടരുകയാണ്. ഒരുപവൻ സ്വർണത്തിന് 65,000 രൂപയെന്ന റെക്കോർഡ് വില മറികടക്കാൻ വെറും 40 രൂപയുടെ അകലം. 48,280 രൂപയായിരുന്നു 2024 മാർച്ച് 13ന് പവൻവില. ഒരു വർഷത്തിനിടെ മാത്രം കൂടിയത് 16,680 രൂപ.

പണിക്കൂലി ഉൾപ്പെടെ വില

സ്വർണത്തിന് 3 ശതമാനമാണ് ജി.എസ്.ടി. ഹോൾമാർക്ക് ഫീസ് 45 രൂപയും അതിന്റെ 18 ശതമാനവും, അതായത് 53.10 രൂപ. പുറമേ പണിക്കൂലിയും നൽകണം. ഇതു ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 30 ശതമാനം വരെയൊക്കെയാകാം. പണിക്കൂലി 5% കണക്കാക്കിയാൽ തന്നെ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 70,308 രൂപ നൽകണം.

ഒരു ഗ്രാം സ്വർണാഭരണത്തിന് 8,789 രൂപയും. ആദ്യമായാണ് പവന്റെ മിനിമം വാങ്ങൽ വില (5% പണിക്കൂലി പ്രകാരം) 70,000 രൂപ ഭേദിക്കുന്നത്.