KeralaNews

അജിത് കുമാറിനെ മാറ്റി നിർത്തുന്ന കാര്യം പാർട്ടി തീരുമാനിക്കും, പിണറായിക്ക് വഴങ്ങി പി. വി. അൻവർ

തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം വഴങ്ങുന്ന സൂചന നൽകി അൻവറിൻറെ പ്രതികരണം. ആരോപണവിധേയനായ എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​ർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവരെ മാറ്റി നിർത്തണോ എന്ന് പാർട്ടി തീരുമാനിക്കട്ടെ എന്നാണ് സെക്രട്ടറിയേറ്റിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം അൻവർ പ്രതികരിച്ചത്. അതേസമയം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ മുഖ്യമന്ത്രി അൻവറിനെ ശാസിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

​ഒ​രു സ​ഖാ​വെ​ന്ന നി​ല​യി​ലാ​ണ് താൻ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​ത് എന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ക​ഴി​ഞ്ഞെ​ന്നും അ​ന്‍​വ​ര്‍ പറഞ്ഞു. പോ​ലീ​സി​ലെ പു​ഴു​ക്കു​ത്തു​കളെ തു​റ​ന്ന് കാ​ട്ടു​ക​യാ​ണ് ചെ​യ്ത​ത്. താ​ന്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എല്ലാ കാ​ര്യ​ങ്ങ​ളും മുഖ്യമ​ന്ത്രിയെ അറിയിച്ചിട്ടുണ്ട്. പരാതിയും ആ​രോ​പ​ണ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​ക്ക് എ​ഴു​തി​ നൽകി എന്നും അൻവർ പറഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ പ​രാ​തിയുടെ പകർപ്പ് പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും കൈ​മാ​റുമെന്നും അദ്ദേഹം വ്യക്തമാക്കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​ശ​ശി​ക്കും എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​നു​മെ​തി​രേ സ്വർണ്ണക്കടത്തും, കൊലപതകവും ഉൾപ്പെയുള്ള ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് എം​എ​ല്‍​എ ഉ​ന്ന​യി​ച്ച​ത്. ഇത് സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ കൈ​മാ​റാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് എം​എ​ല്‍​എ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്. മു​ഖ്യ​മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യു​ള്ള കൂടി​ക്കാ​ഴ്ച അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. എ​ന്നാ​ൽ രേ​ഖ​ക​ളൊ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *