NewsPolitics

വിജയൻ മാറില്ല! പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരും

സിപിഎമ്മിനെ അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ നയിക്കുമെന്ന സൂചന നൽകി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രായപരിധി മാനദണ്ഡത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉള്ള ഇളവ് തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

കണ്ണൂർ പാർട്ടി കോൺഗ്രസ് പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകിയതാണെന്നും അത് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും വാർത്താ ചാനലായ ട്വന്റി ഫോറിന് നൽകിയ അഭിമുഖത്തിൽ ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

കേരള മുഖ്യമന്ത്രിയെന്ന പരിഗണനയിൽ പിണറായി വിജയന് കഴിഞ്ഞതവണ അനുവദിച്ചതുപോലെ ഇളവ് ഇത്തവണയും നൽകാനാണ് സാധ്യത. എന്തായാലും പിണറായി വിജയനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രായപരിധി മാനദണ്ഡത്തിൽ പുറത്താകുന്ന മുതിർന്ന നേതാക്കളെ പ്രവർത്തനപാരമ്പര്യവും അനുഭവസമ്പത്തും കണക്കിലെടുത്ത് കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാക്കളായി നിലനിർത്തിയേക്കും.

75 വയസ്സ് തികഞ്ഞവർ പാർട്ടി ചുമതലകളിൽനിന്ന് ഒഴിയണമെന്ന ഭരണഘടനാഭേദഗതി കഴിഞ്ഞ പാർട്ടി കോൺഗ്രസാണ് അംഗീകരിച്ചത്. ഇത് പാലിക്കപ്പെടുകയാണെങ്കിൽ നിലവിലെ പി.ബി. കോഡിനേറ്റർ പ്രകാശ് കാരാട്ട്, മുതിർന്ന പി.ബി. അംഗങ്ങളായ പിണറായി വിജയൻ, വൃന്ദാ കാരാട്ട്, മാണിക് സർക്കാർ, സുഭാഷിണി അലി തുടങ്ങിയവരുൾപ്പെടെ മാറേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *