കേന്ദ്ര ബജറ്റ് ഇന്ന്; തുടർച്ചയായി 8 തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമല സീതാരാമൻ

Nirmala Sitharaman

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.ഇതോടെ തുടര്‍ച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍.

രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ എട്ട് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂര്‍വതയും ഇനി നിർമല സീതാരാമന് സ്വന്തം.

മൊറാര്‍ജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അല്ലാതെ പി ചിദംബരം 9 തവണയും പ്രണബ് മുഖര്‍ജി എട്ട് പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചു.

മോദിയുടെ മൂന്നാം സർക്കാരിൻ്റെ കാലാവധി കഴിയുമ്പോൾ ഇരുവരുടേയും ബജറ്റ് അവതരിപ്പിച്ച റെക്കോഡ് നിർമല സീതാരാമൻ്റെ പേരിലാകും.

ബജറ്റ് രേഖകള്‍ ബ്രീഫ് കേസില്‍ കൊണ്ടുവരുന്ന പരസരാഗത രീതി നിർമല സീതാരാമൻ മാറ്റിയിരുന്നു. 2019ല്‍ ചുവന്ന തുണിയില്‍ പൊതിഞ്ഞാണ് ബജറ്റ് രേഖകള്‍ കൊണ്ടുവന്നത്. 2021ല്‍ ടാബ്ലറ്റില്‍ നോക്കി വായിച്ച് പേപ്പര്‍ രഹിത ബജറ്റും അവര്‍ അവതരിപ്പിച്ചു.

പാര്‍ലമെന്‍റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോര്‍ഡ് നിര്‍മലയുടെ പേരിലാണ്. 2020ല്‍ രണ്ടു മണിക്കൂര്‍ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments