CrimeNews

വിവാഹത്തിന് നിർബന്ധിച്ചത് കൊലപാതകത്തിലേക്ക് നയിച്ചു; പെണ്‍കുട്ടിയെ കൊന്ന് സ്യൂട്ട്കേസില്‍ കത്തിച്ച് ഉപേക്ഷിച്ചു

ഒരുമിച്ച് താമസിക്കുകയായിരുന്ന കസിൻ പെൺകുട്ടിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി കത്തിച്ച് വഴിയരികിൽ ഉപേക്ഷിച്ച യുവാവും കൂട്ടാളിയും പിടിയിൽ. ഡൽഹിയിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശിൽപ പാണ്ഡെ എന്ന 22 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവും കാമുകനുമായ അമിത് തിവാരിയും സുഹൃത്ത് അനുജ് കുമാറുമാണ് പിടിയിലായിരിക്കുന്നത്.

ഗാസിപുരിൽ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു സ്യൂട്ട്കേസ് കണ്ടെത്തിയതിനെ തുടർന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കൊലപാതകത്തിന്റെ ചില തുമ്പുകൾ ലഭിച്ചു. ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

പൊലീസ് പിടികൂടിയ പ്രതികൾ അമിത് തിവാരി എന്ന ടാക്സി ഡ്രൈവറും അനുജ് കുമാർ എന്ന വെൽഡിങ് മെക്കാനിക്കുമാണ്. അമിത് തന്റെ ബന്ധുവായ ശില്പ പാണ്ഡെയുമായി ഒരു വർഷത്തോളമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു. വീട്ടുകാരെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന ശില്പയുടെ ആവശ്യം അമിതിന് അംഗീകരിക്കാനായില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് അമിത് ശില്പയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് ഒരു ഹ്യൂണ്ടായ് വെര്‍ണ കാറിലാണ് എത്തിനിന്നത്. കാറിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അത് ഓടിച്ചത് അമിത് തിവാരി എന്ന ടാക്സി ഡ്രൈവറാണെന്ന് കണ്ടെത്തി. പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവിയില്‍ അമിത് തിവാരിക്കൊപ്പം മറ്റൊരു യുവാവ് കൂടിയുണ്ടായിരുന്നു. അനുജ് കുമാര്‍ എന്ന വെല്‍ഡിംങ് മെക്കാനിക്കായിരുന്നു അത്. ഇരുവരും ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ക്രൂരകൊലപാതകത്തിന്‍റെ ചുരുളുകള്‍ അഴിഞ്ഞു.

ബന്ധുവായ ശില്‍പ പാണ്ഡെ എന്ന യുവതിയുമായി അമിത് അടുപ്പത്തിലായിരുന്നു. ഇരുവരും ഒരു വര്‍ഷത്തോളമായി ഒന്നിച്ചായിരുന്നു താമസം. വീട്ടുകാരെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് ശില്‍പ അമിതിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അമിതിന് ഇത് സമ്മതമല്ലായിരുന്നു. ശില്‍പയില്‍ നിന്ന് അകലാന്‍ അമിത് ശ്രമിച്ചുവെങ്കിലും സാധ്യമായില്ല. ഇതാണ് കൊലയ്ക്ക് കാരണമായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി അമിത് മദ്യപിച്ച് ശില്‍പയുമായി വഴക്കിട്ടു. ഇതിനിടെ ശില്‍പയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി. കൂട്ടുകാരനായ അനുജിനെ മൃതദേഹം വീട്ടില്‍ നിന്ന് മാറ്റാനായി സഹായത്തിന് വിളിച്ചുവരുത്തി. ഉത്തര്‍പ്രദേശില്‍ എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ യാത്രാമധ്യേ രണ്ട് ചെക്ക്പോസ്റ്റുകള്‍ പിന്നിട്ടതോടെ മൃതദേഹം സമീപപ്രദേശത്ത് ഉപേക്ഷിക്കാന്‍ ഇരുവരും നിര്‍ബന്ധിതരായി.

ഒരു പെട്രോള്‍ പമ്പില്‍ നിന്ന് 160 രൂപയ്ക്ക് കുപ്പിയില്‍ ഡീസല്‍ വാങ്ങി ഇവര്‍ ആളൊഴിഞ്ഞ ഒരു പ്രദേശത്തെത്തി. മൃതദേഹം അടച്ചുവച്ച സ്യൂട്ട്കേസ് കാറില്‍ നിന്ന് പുറത്തിട്ട ശേഷം ഡീസലൊഴിച്ച് തീകൊളുത്തി എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കത്തിക്കരിഞ്ഞ സ്യൂട്ട്കേസും അതിനുള്ളിലെ മൃതദേഹവും മാത്രമായിരുന്നു അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ആകെയുണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ വഴിത്തിരിവായി. പ്രതികളെ ചുരുങ്ങിയ സമയംകൊണ്ട് പിടികൂടാനായി എന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *