ജോലി ഒഴിവ്: കമ്പ്യൂട്ടർ ഓപറേറ്റർ, ബോട്ട് ഡ്രൈവർ, ബഗ്ഗി ഡ്രൈവർ, ടൂറിസം ഗാർഡ്, ടൂറിസം വർക്കർ, ക്ലീനിങ് സ്റ്റാഫ്‌

Job Vacancy at Munnar Wayanad Kerala Hydel Tourism Centre

കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ (കെ.എച്ച്.റ്റി.സി) വിവിധ യൂണിറ്റുകളിലേക്ക് രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യതയും അഭിരുചിയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും സെന്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്പ്‌മെന്റ് (സി.എം.ഡി) അപേക്ഷകൾ ക്ഷണിച്ചു.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി സി.എം.ഡിയുടെ ശമ്പളപ്പട്ടികയിൽ (Payroll) ഉൾപ്പെടുത്തി കെ.എച്ച്.റ്റി.സിയുടെ വിവിധ യൂണിറ്റുകളിലേക്ക് നിയോഗിക്കുന്നതാണ്. താൽപ്പര്യമുള്ളവർ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്‌മെന്റിന്റെ (സി.എം.ഡി) വെബ്‌സൈറ്റ് (www.cmd.kerala.gov.in) മുഖേന ഓൺലൈൻ ആയോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജനുവരി 22, 2025, രാവിലെ 10.00 മണി മുതൽ ഓൺലൈൻ/തപാൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 05, 2025, വൈകുന്നേരം 05.00 മണി വരെയാണ്. തപാൽ മുഖേന അയയ്ക്കുന്ന അപേക്ഷകളും ഫെബ്രുവരി 05, 2025, വൈകുന്നേരം 05.00 മണിയ്ക്ക് മുൻപായി സി.എം.ഡി. യിൽ ലഭിക്കേണ്ട താണ്.

തസ്തികകൾ, ഒഴിവുകളുടെ എണ്ണം, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രവൃത്തി പരിചയം, വേതനം എന്നിവയുടെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

തസ്തികവിദ്യാഭ്യാസ യോഗ്യതപ്രായപരിധി (01.01.2025 പ്രകാരം)പ്രവൃത്തി പരിചയം (01.01.2025 പ്രകാരം)മാസ വേതനം
ബോട്ട് ഡ്രൈവർ
(ഒഴിവ് – 03) (സ്ഥലം:ബിഎസ്എച്ച്ടിസി വയനാട് -01, കക്കയം – 02)
മാസ്‌റ്റർ ക്ലാസ് 3/സ്രാങ്ക് ലൈസൻസ്, +2 പാസ്സായിരി ക്കണം45 വയസ്സമാന സ്ഥാപനത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം24,000 രൂപ
ലാസ്ക്‌കർ/ബോട്ടിംഗ്
(ഒഴിവ് – 04)
(സ്ഥലം:മൂന്നാർ-02, ബിഎസ്ഹെച്ച്ടിസി ബി വയനാട് – 02
ലാസ്കർ സർട്ടിഫിക്കറ്റ്, 10-ാം ക്ലാസ് പാസ്സായിരിക്കണം45 വയസ്സമാന സ്‌ഥാപനത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം22,000 രൂപ
ബഗ്ഗി ഡ്രൈവർ
(ഒഴിവ് – 05) (സ്ഥലം:ഇടുക്കി-05)
LMV ലൈസൻസ്, +2 പാസ്സായിരി ക്കണം45 വയസ്നാലുചക വാഹനങ്ങൾ /ബഗ്ഗി ഡ്രൈവിംഗിൽ ഏതെങ്കിലും അംഗീകൃത സ്ഥാപന ത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം20,000 രൂപ
കമ്പ്യൂട്ടർ ഓപ്പറേറ്റർ കം ക്ലാർക്ക്
(ഒഴിവ് – 01)
(സ്ഥലം: മൂന്നാർ-01)

കേരളത്തിൽനിന്നു ള്ള ഏതെങ്കിലും ബിരുദം, ഡി.സി.എ (DCA), കെ.ജി.ടി.ഇ (KGTE), (ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ (Higher), മലയാളം ലോവർ (Lower)45 വയസ്സർക്കാർ സ്ഥാപനത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം21,000 രൂപ
ടൂറിസം ഗാർഡ്
(ഒഴിവ് – 05)
(സ്ഥലം: മുന്നാർ-03, ബിഎസ്എച്ച്‌ടിസി 02
)
Life Saving ട്രെയിനിംഗ് സർട്ടിഫിക്കറ്റ്/നീന്തൽ പരിശീലന സർട്ടിഫിക്കറ്റ്.
10-ാം ക്ലാസ് പാസ്സായിരിക്കണം
45 വയസ്ശാരീരികക്ഷമതയുള്ള ഉദ്യോഗാർത്ഥി ആയിരിക്കണം20,000 രൂപ
ടൂറിസം വർക്കർ/ ക്ലീനിംഗ് സ്റ്റാഫ് (ഒഴിവ് – 03)

സ്ഥലം: മൂന്നാർ-01, ബിഎസ്ഹെച്ച്‌ടിസി 02)
10-ാം ക്ലാസ്45 വയസ്18,000 രൂപ

അപേക്ഷ സമർപ്പിക്കേണ്ട രീതി

  1. അപേക്ഷ ഓൺലൈനായി www.cmd.kerala.gov.in പോർട്ടൽ മുഖാന്തരമോ അനുബന്ധം 1 -ൽ നൽകിയിട്ടുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് രേഖകളോടൊപ്പം തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. സി.എം.ഡി. യിലോ കെ.എച്ച്.റ്റി.സി. യിലോ അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. ഓൺലൈനായോ തപാൽ മുഖേനയോ അല്ലാതെ ലഭിക്കുന്ന അപേക്ഷ കൾ നിരുപാധികം നിരസിക്കുന്നതാണ്.
  2. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • അപേക്ഷകന്റെ ഏറ്റവും പുതിയ ഫോട്ടോ സ്‌കാൻ ചെയ്ത് ഓൺലൈൻ പോർട്ടലിൽ നിർദ്ദിഷ്ട സ്ഥലത്ത് അപ്ലോഡ് ചെയ്യുക. സ്‌കാൻ ചെയ്ത ചിത്രം 200 kBൽ താഴെ ഇള്ളതും ‘.JPG ഫോർമാറ്റിലുമാവണം.
  • അപേക്ഷകൻ വെളുത്ത പേപ്പറിൽ നീല/കറുപ്പ് മഷിയിലുള്ള ഒപ്പ് സ്‌കാൻ ചെയ്ത് ഓൺലൈൻ പോർട്ടലിൽ നിർദ്ദിഷ്ട സ്ഥലത്ത് അപ്ലോഡ് ചെയ്യുക. സ്‌കാൻ ചെയ്ത ചിത്രം 50 KB-ൽ താഴെ ഉള്ളതും *.JPG ഫോർമാറ്റിലുമാവണം.
  • പൂർണ്ണമായ ഒപ്പാണ് സ്‌കാൻ ചെയ്യേണ്ടത്, ഒപ്പ് വ്യക്തിത്വത്തിന്റെ തെളിവായതിനാൽ അത് യഥാർത്ഥ മായിരിക്കണം. CAPITAL LETTERS മാത്രം ഉപയോഗിച്ചുള്ള ഒപ്പ് അനുവദനീയമല്ല.

    തപാൽ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നവർ (ആറ് മാസത്തിനുള്ളിൽ എടുത്ത) പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കുകയും പൂരിപ്പിക്കുകയും ചെയ്ത അപേക്ഷാഫോറത്തിനോടൊപ്പം (അനുബന്ധം 1 കാണുക) ഏതെങ്കിലും സർക്കാർ അംഗീകൃത തിരിച്ചറി യൽ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, എസ്.എസ്.എൽ.സി./പത്താം ക്ലാസ് തുല്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫി ക്കറ്റ് (അപേക്ഷിക്കുന്ന തസ്തികയ്ക്ക് പ്രവൃത്തി പരിചയം ആവശ്യമെങ്കിൽ). ലൈസൻസുകൾ (അപേക്ഷിക്കുന്ന തസ്തികയ്ക്ക് ആവശ്യമെങ്കിൽ) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ അയക്കേണ്ട വിലാസം PB No. 436, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014
  • അപേക്ഷയും പകർപ്പുകളുമടങ്ങിയ കവറിനു മുകളിൽ ‘KHTC Recruitment’ എന്നോ ‘KHTC റിക്രൂട്ട്‌മെന്റ്’ എന്നോ നിർബന്ധമായും എഴുതേണ്ടതാണ്.
  • തിരഞ്ഞെടുപ്പ് പ്രക്രിയ തിരഞ്ഞെടുപ്പ് പ്രക്രിയായി എഴുത്തുപരീക്ഷ/ തൊഴിൽ പ്രാവീണ്യപരീക്ഷ/ ഇന്റർവ്യൂ എന്നിവ ഉൾപ്പെടാം. പ്രസ്തുത തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് മേൽപ്പറഞ്ഞ രീതികളിൽ ഏതെങ്കിലും ഒന്നോ ഒന്നിൽ കൂടുതലോ തീരുമാനിക്കുന്നതിനുള്ള പൂർണ്ണ അവകാശം കെ.എച്ച്.റ്റി.സി./ സി.എം.ഡി. ക്ക് ഉണ്ടായിരിക്കുന്നതാണ്.

പൊതു നിർദ്ദേശങ്ങൾ

  1. KHTC യുടെ ഭരണ സമിതിയുടെ തീരുമാനം അനുസരിച്ച്, പ്രാദേശിക ഉദ്യോഗാർത്ഥി കൾക്ക് മുൻഗണന ലഭിക്കുന്നതാണ്.
  2. അപേക്ഷകർ വിശദമായ വിജ്ഞാപനം പൂർണ്ണമായി വായിച്ച് അപേക്ഷിക്കുന്നതിനുമുമ്പ് തങ്ങൾ യോഗ്യരാണ് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  3. ഓൺലൈനായോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന അവ്യക്തതകൾക്ക് KHTC/CMD ഉത്തരവാദികളായിരിക്കില്ല.
  4. ഓൺലൈൻ അപേക്ഷയിലെ എല്ലാ ബന്ധപ്പെട്ട ഫീൽഡുകളും നിർബന്ധമായും പൂരിപ്പിക്കണം.
  5. അപൂർണ്ണമായ അല്ലെങ്കിൽ തെറ്റായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷകർ നൽകുന്ന വിവരങ്ങൾ പരിഗണിക്കില്ല. അപേക്ഷാഫോമിൽ തെറ്റുകൾ കണ്ടെത്തിയാൽ, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതു ഘട്ടത്തിലും അയോഗ്യരാക്കുന്നതാണ്.
  6. അപേക്ഷാ ഫോമിൽ തെറ്റായ അല്ലെങ്കിൽ വ്യാജമായ വിവരങ്ങൾ നൽകരുത്. അപേക്ഷയിൽ നൽകിയ വിവരങ്ങൾ ഒറിജിനൽ രേഖകളുമായി പൊരുത്ത പ്പെടാതിരുന്നാൽ അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്.
  7. KHTC ക്ക് വിജ്ഞാപനത്തിൽ കാണിച്ചിരിക്കുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുകയോ നിയമിക്കാതിരിക്കുകയോ ചെയ്യുന്നതിനുള്ള അവകാശം ഉണ്ടായിരി ക്കുന്നതാണ്.
  8. ഓൺലൈൻ അപേക്ഷകർക്ക് ഒരു സജീവമായ ഇ-മെയിൽ ഐ.ഡി.യും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം, പൂർത്തിയാകുന്നതുവരെ സജീവമായി സൂക്ഷിക്കേണ്ടതുമാണ്. റിക്രൂട്ട്മെന്റ്‌റ്
  9. നിയമന ഉത്തരവുകൾ, ശമ്പള സർട്ടിഫിക്കറ്റുകൾ, പേ സ്ലിപ്പ് (Pay slip) എന്നിവ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് പകരമായി സ്വീകരിക്കില്ല.
  10. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ തസ്തികയ്ക്കും ഓരോ (പൂർണ്ണമായ) അപേക്ഷ സമർപ്പിക്കേണ്ടതാണ്.
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments