CricketSports

സ്വയം വിശ്വസിക്കാൻ എന്നെ പ്രാപ്തനാക്കിയ വർഷമാണ് 2024- സഞ്ജു സാംസൺ

പുതുവർഷ തലേന്ന് സഞ്ജു സാംസൺ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വൈറലായി. 2024ലേക്കുള്ള തൻ്റെ തിരിഞ്ഞുനോട്ടമാണ് താരം വീഡിയോ രൂപത്തില്‍ പങ്കുവെച്ചത്.

“സ്വയം വിശ്വസിക്കാൻ എന്നെ പ്രാപ്തനാക്കിയ വർഷമാണ് 2024. അടുത്ത വർഷം എന്താകുമെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ പറയാനാകില്ലല്ലോ. റിങ്കു പറയുന്നത് പോലെ എല്ലാം ദൈവത്തിൻ്റെ പദ്ധതിയാണ്..” സഞ്ജു കുറിച്ചു.

ഇതിന് താഴെ ടി20 ടീമിൻ്റെ നായകൻ സൂര്യകുമാർ യാദവും “സ്പെഷ്യല്‍” എന്ന് കമൻ്റിട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമവസാനത്തോടെ ഏഴു ടി20 മല്‍സരങ്ങള്‍ക്കിടെ മൂന്നു സെഞ്ച്വറികളാണ് സഞ്ജു വാരിക്കൂട്ടിയത്. ഒരു കലണ്ടര്‍ വര്‍ഷം ഏതെങ്കിലുമൊരു താരം ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയതും ആദ്യമായിട്ടാണ്.

ഏകദിന ടീമില്‍ ഇനിയും സ്ഥാനമുറപ്പിച്ചിട്ടില്ലെങ്കിലും അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. 56.66 എന്ന തകര്‍പ്പന്‍ ശരാശരിയും സഞ്ജുവിന് ഉണ്ട്.

അതുകൊണ്ടുതന്നെ സഞ്ജുവിനെ ഏകദിനത്തിലും പിന്തുണക്കാന്‍ ഗംഭീര്‍ തയ്യാറായേക്കും.

Leave a Reply

Your email address will not be published. Required fields are marked *