Crime

ചോറ്റാനിക്കരയിൽ അധ്യാപക കുടുംബം മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

കൊച്ചി: ചോറ്റാനിക്കരയ്ക്ക് സമീപമുള്ള മാമല കക്കാട് പ്രദേശത്ത് അധ്യാപക ദമ്പതികളെയും അവരുടെ രണ്ട് മക്കളയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

മാമല കക്കാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12) ആദ്യ (8) എന്നിവരെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രഞ്ജിത് കണ്ടനാട് സെന്റ് മേരീസ് സ്കൂളിലെ അധ്യാപകനും രശ്മി പൂത്തോട്ട എസ്എൻഡിപി സ്കൂളിലെ അധ്യാപികയുമാണ്. ഇരുവരുടെയും മക്കൾ അതാത് സ്കൂളുകളിലെ വിദ്യാർത്ഥികളായിരുന്നു.

ഇന്ന് രാവിലെ കുട്ടികള്‍ സ്കൂളില്‍ ഹാജരായില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടിലേയ്ക്ക് വിളിക്കുകയുണ്ടായി എന്നാൽ പ്രതികരണമൊന്നും ലഭിക്കുകയുണ്ടായില്ല. ഇതോടെ സ്കൂള്‍ അധികൃതര്‍ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്ത് അംഗം അയല്‍ക്കാരുടെ സഹായത്തോടെ വീട്ടിലെത്തി പരിശോധന നടത്തിയതിലൂടെയാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

ദമ്പതികൾ ഡൈനിംഗ് മുറിയില്‍ തൂങ്ങി മരിച്ച നിലയിലും, മക്കളെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയതാണെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യ കുറിപ്പില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സംഭവത്തിന് കാരണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇരുവരും അധ്യാപകരായതിനാൽ സാമ്പത്തികം മാത്രമായിരിക്കുമോ ഇതിനു പിന്നിലെ കാരണമെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *