റൈഫിൾ ക്ലബ്ബ് ഒടിടിയിൽ

ആഷിഖ് അബുവിൻ്റെ റൈഫിൾ ക്ലബ്ബ് ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിനാണ് റൈഫിൾ ക്ലബ്ബിന്റെ സ്ട്രീമിം​ഗ് അവകാശം വിറ്റുപോയത്. ചിത്രം ജനുവരി 16 മുതൽ സ്ട്രീമിം​ഗ് ആരംഭിക്കും

ഡിസംബർ 19ന് റിലീസ് ചെയ്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് റൈഫിൾ ക്ലബ്ബ്. വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, വിജയരാഘവൻ, അനുരാ​ഗ് കശ്യപ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം റിലീസ് ചെയ്ത് ഇരുപത്തി അഞ്ച് ദിവസത്തോളം അടുക്കുന്ന വേളയിലാണ് റൈഫിൽ ക്ലബ്ബ് ഒടിടിയിൽ എത്തുന്നത്.

സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ മുൻനിർത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം. ഉഗ്രൻ വേട്ടക്കാരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക്, ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെ ജീവിതം അടുത്തറിയാനുമായി റൊമാൻറിക് ഹീറോ ഷാജഹാൻ എത്തുന്നതും തുടർന്നുള്ള അപ്രതീക്ഷിതമായ ചില സംഭവങ്ങളുമൊക്കെയായി സംഭവബഹുലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

റൈഫിൾ ക്ലബ്ബിലെ അംഗങ്ങളുടെ കൂട്ടായ്മയുടെയും ചെറുത്തുനിൽപ്പിന്റേയുമൊക്കെ കഥ പറയുന്ന സിനിമയിൽ സൗഹൃദം, സാഹോദര്യം അതൊക്കെ പ്രേക്ഷകർക്കും ആത്മാവിൽ തൊടും വിധത്തിൽ അനുഭവവേദ്യമാവുന്ന രീതിയിലാണ് മേക്കിങ്. ഒരുപറ്റം അഭിനേതാക്കളുടെ മികവാർന്ന പ്രകടനമാണ് സിനിമയുടെ പ്ലസ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments