തന്റെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്ന രാഹുൽ ഈശ്വറി (Rahul Easwar) നെതിരെ നിയമനടപടിയുമായി നടി ഹണിറോസ് (honey rose). രാഹുലിനെതിരെ ഹണി പരാതി നൽകി.
ബോബി ചെമ്മണ്ണൂരിനെതിരെ താൻ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂർവ്വം ശ്രമിക്കുന്നുവെന്നാണ് രാഹുലിനെക്കുറിച്ച് ഹണി പറയുന്നത്.
വസ്ത്ര സ്വാതന്ത്ര്യം തൻറെ മൗലികാവകാശമാണെന്നിരിക്കെ രാഹുൽ ഈശ്വർ അതിനെതിരെ അനാവശ്യ പ്രചരണം നടത്തുകയാണ്. സൈബർ ഇടങ്ങളിൽ ആളുകൾ തനിക്കെതിനെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഹണി റോസ് അറിയിച്ചു. രണ്ട് ദിവസം മുൻപ് ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
ബോബി ചെമ്മണ്ണൂരിന്റെ പി.ആർ ഏജൻസികളും രാഹുൽ ഈശ്വറും ചേർന്ന് തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നാണ് ഹണിറോസ് ചൂണ്ടിക്കാട്ടുന്നത്.
ഹണിറോസിന്റെ പോസ്റ്റ് ഇങ്ങനെ:
രാഹുൽ ഈശ്വർ,
ഞാനും എൻ്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്. അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്.
ഞാൻ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമിൽ നടന്ന പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു പോലീസ് എൻ്റെ പരാതിയിൽ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാൻ പരാതി കൊടുത്ത വ്യക്തിയെ റിമാൻഡിൽ ആക്കുകയും ചെയ്‌തു.
പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ്. ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എൻ്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുൽ ഈശ്വർ ചെയ്യുന്നത്. ഇന്ത്യൻനിയമവ്യവസ്ഥയിൽ,
Indian Constitution: Guarantees the right to make choices about one’s attire.
Indian Constitution: Protects an individual’s right to privacy and personal autonomy, which encompasses the right to choose what to wear.
Indian Penal Code (IPC): Doesn’t have any specific provisions restricting or regulating clothing choices.