സർക്കാർ സ്കൂളില്‍ കുക്കിനെ വേണം. തിരുവനന്തപുരം വഴുതക്കാട് കാഴ്ച പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ കുക്ക് ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജനുവരി 13ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും.
ഒരു ഒഴിവാണ് നിലവിലുള്ളത്. ഉദ്യോഗാർഥികൾ അന്ന് രാവിലെ 10ന് ബയോഡാറ്റയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.