2024 ലെ മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരങ്ങൾ കേന്ദ്ര യുവജനകാര്യം – കായിക മന്ത്രാലയം പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ ഇരട്ടമെഡൽ ജേതാവ് മനു ഭാകർ, ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, ഹോക്കി താരം ഹർമൻപ്രീത് സിംഗ്, പാരാലിംപിക്സ് താരം പ്രവീൺ കുമാർ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ജനുവരി 17 ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഖേൽരത്ന അവാർഡ് ഏറ്റുവാങ്ങും.
22 കാരിയായ ഭാകർ, ഒരൊളിമ്പിക്‌സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലീറ്റാണ്. ഓഗസ്റ്റിൽ നടന്ന 10 മീറ്റർ എയർ പിസ്റ്റൾ ഇൻഡിവിഡ്വൽ, 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനങ്ങളിൽ അവർ ബ്രോൺസ് മെഡൽ നേടിയിരുന്നു. അതേ ഒളിമ്പിക്‌സിൽ, ഹർമൻപ്രീത് ഇന്ത്യൻ ഹോക്കി ടീമിനെ തുടർച്ചയായ രണ്ടാം തവണ വെങ്കല മെഡൽ നേടിക്കൊടുത്തു.
18 കാരനായ ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി മാറി. കഴിഞ്ഞ വർഷം ചെസ്സ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീമിന് ചരിത്രപരമായ സ്വർണം നേടിക്കൊടുക്കുകയും ചെയ്തു.നാലാമത്തെ അവാർഡ് ജേതാവ് പാരാ ഹൈ ജംപർ പ്രവീണാണ്. പാരീസ് പാരാലിമ്പിക്‌സിൽ അദ്ദേഹം ചാമ്പ്യനായിരുന്നു. അവാർഡ് ജേതാക്കൾക്ക് 2025 ജനുവരി 17 ന് രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിൽ രാഷ്ട്രപതി അവാർഡ് സമ്മാനിക്കും.
2017-ലെ ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ വെള്ളി നേടിയ താരമാണ് സജൻ പ്രകാശ്. 2016-ല്‍ ഗുവാഹത്തിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസ്, 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4×200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ ഇനങ്ങളിലും സ്വര്‍ണം നേടി. പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ വെങ്കലം നേടിയ സ്വപ്‌നില്‍ കുസാലയ്ക്കും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വെങ്കല മെഡല്‍ ജേതാവ് സരബ്‌ജോത് സിങ്ങിനും അര്‍ജുന പുരസ്‌കാരമുണ്ട്.
അര്‍ജുന പുരസ്‌കാര ജേതാക്കള്‍
ജ്യോതി യാരാജി (അത്ലറ്റിക്സ്),അന്നു റാണി (അത്ലറ്റിക്സ്), നിതു (ബോക്‌സിങ്), സവീതി (ബോക്‌സിങ്), വന്തിക അഗര്‍വാള്‍ (ചെസ്), സലിമ ടെറ്റെ (ഹോക്കി), അഭിഷേക് (ഹോക്കി), സഞ്ജയ് (ഹോക്കി), ജര്‍മന്‍പ്രീത് സിങ്(ഹോക്കി), സുഖ്ജീത് സിങ്(ഹോക്കി), രാകേഷ് കുമാര്‍ (പാരാ അമ്പെയ്ത്ത്), പ്രീതിപാല്‍ (പാരാ അത്ലറ്റിക്സ്), ജീവന്‍ജി ദീപ്തി(പാരാ അത്ലറ്റിക്സ്), അജിത് സിങ് (പാരാ അത്ലറ്റിക്സ്) സച്ചിന്‍ സര്‍ജെറാവു (പാരാ അത്ലറ്റിക്സ്), ധരംബീര്‍ (പാരാ അത്ലറ്റിക്സ്), പ്രണവ് സൂര്‍മ (പാരാ അത്‌ലറ്റിക്‌സ്), ഹൊകറ്റോ സെമ (പാരാ അത്ലറ്റിക്സ്),സിമ്രാന്‍ (പാരാ അത്ലറ്റിക്സ്), നവദീപ് (പാരാ അത്ലറ്റിക്സ്), നിതേഷ് കുമാര്‍ (പാരാ ബാഡ്മിന്റണ്‍), തുളസിമതി മുരുകേശന്‍ (പാരാ ബാഡ്മിന്റണ്‍), നിത്യ ശ്രീ സുമതി ശിവന്‍ (പാരാ ബാഡ്മിന്റണ്‍), മനീഷ രാമദാസ് (പാരാ ബാഡ്മിന്റണ്‍), കപില്‍ പാര്‍മര്‍ (പാരാ ജൂഡോ), മോന അഗര്‍വാള്‍ (പാരാ ഷൂട്ടിങ്), റുബീന ഫ്രാന്‍സിസ് (പാരാ ഷൂട്ടിങ്), സ്വപ്‌നില്‍ കുസാലെ (ഷൂട്ടിങ്), സരബ്‌ജോത് സിങ് (ഷൂട്ടിങ്), അഭയ് സിങ് (സ്്ക്വാഷ്), സജ്ജന്‍ പ്രകാശ് (നീന്തല്‍), അമന്‍ (ഗുസ്തി).