കേരളം ഫൈനലിൽ. സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമി ഫൈനലിൽ മണിപ്പൂരിനെ 5-1 ന് തകർത്താണ് കേരളം ഫൈനലിൽ കടന്നത്.
രണ്ടാം പകുതിയിൽ റോഷൽ നേടിയ ഹാട്രിക്കാണ് മണിപ്പൂരിൻ്റെ കഥ കഴിച്ചത്. ഫൈനലിൽ കേരളം ബംഗാളിനെ നേരിടും.
മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ മണിപ്പുരിനെതിരെ കേരളം 2 – 1 ന് മുന്നിലായിരുന്നു.. നസീബ് റഹ്മാൻ (21), മുഹമ്മദ് അജ്സൽ (45) എന്നിവരാണ് കേരളത്തിനായി ആദ്യ പകുതിയിൽ വലകുലുക്കിയത്.
29-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്കിലൂടെ മണിപ്പുർ ഒരു ഗോൾ തിരിച്ചടിച്ചു.
രണ്ടാം പകുതിയിൽ മണിപ്പുർ തിരിച്ചടിക്കാൻ ഉണർന്നുകളിച്ചെങ്കിലും കേരളം ശക്തമായി പ്രതിരോധിച്ചു. ഒടുവിൽ 73-ാം മിനിറ്റിൽ റോഷലിലൂടെ മൂന്നാം ഗോളും കണ്ടെത്തി. മണിപ്പുർ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ റോഷൽ ഉഗ്രൻ ഷോട്ടിലൂടെ വലകുലുക്കി.
87-ാം മിനിറ്റിൽ നാലാം ഗോളുമെത്തിയതോടെ കേരളം ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. കോർണർ കിക്കിന് ശേഷം ബോക്സിലെ കൂട്ടപ്പൊരിച്ചിലിന് ഒടുവിൽ റോഷൽ വീണ്ടും വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിലൂടെ റോഷൽ ഹാട്രിക്ക് നേടി. മ