
യു പ്രതിഭ എംഎല്‍എയുടെ മകനെ എക്സൈസ് സ്ക്വാഡ് പിടികൂടി ജാമ്യത്തില്‍ വിട്ടയച്ചു. കനിവ് (21) ആണ് സുഹൃത്തുക്കളോടൊപ്പം കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. 90 ഗ്രാം കഞ്ചാവ് ആണ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. ഇത് കനിവിൻ്റെ സുഹൃത്ത് അഭിഷേക് എന്ന സുഹൃത്തിന്റെ പോക്കറ്റിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് വിവരം.
അതേസമയം, വാർത്ത നിഷേധിച്ച് എംഎല്‍എ രംഗത്തെത്തി. മാധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്സൈസ് പിടികൂടിയതെന്നും അവർ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു. വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഒരുകുഞ്ഞും തെറ്റായ വഴിയിൽ പോകരുതെന്ന് കരുതുന്ന അമ്മയാണ് താൻ. ഇല്ലാത്ത വാർത്തകൊടുത്ത മാധ്യമങ്ങൾ അത് പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും അവർ പറഞ്ഞു.
കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് പരിശോധന നടത്തിയത്. സുഹൃത്തുക്കളായ മറ്റ് 9 പേരും പിടിയിലായിട്ടുണ്ട്. കേസെടുത്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കേരളത്തിലെ പ്രമുഖ സി.പി.ഐ.എം നേതാവും കായംകുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികയുമാണ് അഡ്വ.യു.പ്രതിഭ. സിപിഐഎം തകഴി ഏരിയാക്കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രതിഭ അഭിഭാഷക കൂടിയാണ്.യു പ്രതിഭ