സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പ്. പഴയ നിയമസഭ മന്ദിരത്തിന് തൊട്ട് പിന്നിലുള്ള പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനിയറുടെ ഓഫിസിലാണ് രാവിലെ പത്ത് മണിക്ക് ശേഷം പാമ്പിനെ കണ്ടത്.
ജീവനക്കാർ ഉടൻ തന്നെ വിവരം ഹൗസ് കീപ്പിംഗ് വിഭാഗത്തെ അറിയിച്ചു. തുടർന്ന് ജീവനക്കാർ ഇതിനെ അടിച്ചു കൊന്നു.
കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടത് സെക്രട്ടറിയേറ്റിലെ ജല വിഭവ വകുപ്പ് ഓഫിസിൽ ആയിരുന്നു. അന്ന് പാമ്പിനെ പിടി കൂടാൻ കഴിഞ്ഞിരുന്നില്ല.
തുടർച്ചയായി പാമ്പിനെ കണ്ടതോടെ ജീവനക്കാർ പരിഭ്രാന്തിയിലാണ്. പാമ്പിനെ പേടിച്ച് ജോലി ചെയ്യേണ്ട അവസ്ഥയിലാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ.