സംസ്ഥാന സർക്കാർ പ്രോവിഡന്റ് ഫണ്ട് പലിശനിരക്ക് 7.1%

Kerala Government Provident fund interest rate

സംസ്ഥാന സർക്കാർ നേരിട്ടു നിയന്ത്രിക്കുന്ന ജനറൽ പ്രോവിഡന്റ് ഫണ്ടിലും മറ്റ് സമാന പ്രോവിഡന്റ് ഹണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 7.1% പലിശനിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവ്. 01.01.2025 മുതൽ 31.03.2025 വരെയുള്ള കാലയളവിലേക്കാണ് ഈ പലിശനിരക്ക്.

2011 ലെ ജനറൽ പ്രോവിഡന്റ്റ്റ് ഫണ്ട് (കേരള) Rule 13(1) പ്രകാരം സംസ്ഥാന സർക്കാർ നിയന്ത്രിക്കുന്ന എല്ലാ പ്രോവിഡന്റ് ഫണ്ടുകൾക്കും കേന്ദ്ര സർക്കാർ ജനറൽ പ്രോവിഡന്റ് ഫണ്ട് (കേന്ദ്ര സർവിസുകൾക്ക്) അതത് സമയങ്ങളിൽ നിശ്ചയിക്കുന്ന പലിശ നിരക്കാണ് ബാധകമാക്കിയിട്ടുള്ളത്.

2025 ജനുവരി 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ജനറൽ പ്രോവിഡന്റ് ഫണ്ടിലും (കേന്ദ്ര സർവീസ്) മറ്റ് സമാന ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 7.1% പലിശനിരക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് സംസ്ഥാന സംസ്ഥാന സർക്കാർ നേരിട്ടു നിയന്ത്രിക്കുന്ന ചുവടെ പരാമർശിച്ചിട്ടുള്ള ജനറൽ പ്രോവിഡന്റ് ഫണ്ടിലും മറ്റ് സമാന പ്രോവിഡന്റ് ഹണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 7.1% പലിശനിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

1) കേരള സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട്
2) കേരള എയ്‌ഡഡ് സ്കൂൾ എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട്
3) കേരള എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂൾ എംപ്ലോയീസ് പ്രോവിഡന്റ്
4) കേരള എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട്
5) എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട് (വൈദ്യരത്നം ആയുർവ്വേദ കോളേജ് )
6) എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട്(കേരള സംസ്ഥാന ആയുർവ്വേദ പഠന ഗവേഷണ സൊസൈറ്റി)
7) കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്
8) കേരള പാർട്ട് ടൈം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്

Kerala GPF Interest rate
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments