Cinema

അമേരിക്കയിലും തകര്‍ന്നടിഞ്ഞ് കങ്കുവാ

ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും കങ്കുവയ്ക്ക് പരാജയം. 350 കോടി രൂപയോളം മുതല്‍ മുടക്കി നിര്‍മ്മിച്ച ചിത്രത്തിന് വെറും 6.3 കോടി മാത്രമാണ് ലഭിച്ചത്. വലിയ ഹൈപ്പോടെയാണ് ചിത്രം എത്തിയതെങ്കിലും വലിയ പരാജയമാണ് ചിത്രത്തിന് ലഭിച്ചത്. സൂര്യയുടെ കരിയറിലെ വന്‍ ഹിറ്റുകലിലേയ്ക്ക് ഒരു സിനിമ കൂടിയാകുമെന്നായിരുന്നു കരുതിയതെങ്കിലും തോല്‍വി സൂര്യ ആരാധകര്‍ക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയത്.

സൂര്യയല്ലാതെ നടരാജന്‍ സുബ്രഹ്‌മണ്യന്‍, ആനന്ദരാജ്, ദിഷാ പഠാണി, റെഡിന്‍ കിംഗ്‌സ്‌ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണന്‍, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെന്‍, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നീ താരങ്ങള്‍ അണി നിരന്ന ചിത്രമായിരുന്നു കങ്കുവാ.

ഇരട്ട വേഷങ്ങളിലാണ് സൂര്യ കങ്കുവായില്‍ എത്തിയത്. ഒരു വാണിജ്യ സിനിമയ്ക്ക് വേണ്ട ഒട്ടുമിക്ക ഘടകങ്ങളും ഉണ്ടായിരുന്നു വെങ്കിലും മുതല്‍ മുടക്ക് പോലും സിനിമയ്ക്ക് തിരിച്ചു പിടിക്കാനായില്ല. ആഗോള തലത്തില്‍ മാത്രം 127.64 കോടി മാത്രമാണ് കങ്കുവാ നേടിയതെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *